മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമായ റബേക്ക സന്തോഷും (Rebecca Santhosh) സംവിധായകൻ ശ്രീജിത്ത് വിജയനും (Sreejith Vijayan) തമ്മിലുള്ള വിവാഹം കഴിഞ്ഞ ദിവസമായിരുന്നു. വിവാഹ പിറ്റേന്ന് രാവിലെ ഭർത്താവ് ശ്രീജിത്ത് കൊടുത്ത പണിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേ നേടുന്നത്. എട്ടു മണിക്ക് ശേഷവും കിടന്നുറങ്ങുന്ന റബേക്കയെ ശ്രീജിത്ത് തട്ടി വിളിക്കുന്ന വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്.
‘രാവിലെ എട്ടു മണിയായി എഴുന്നേൽക്ക് കണ്ണാ…’ എന്ന് പറഞ്ഞ് ശ്രീജിത്ത് റബേക്കയെ തട്ടി വിളിക്കുന്നത് വീഡിയോയിൽ കാണാം. കല്യാണം കഴിഞ്ഞാൽ രാവിലെ കുളിച്ച് ഈറനായി ഒരു കാപ്പി ആയിട്ട് ഒക്കെ വരുന്നതാണ് കേരളീയ സംസ്കാരം എന്നും ശ്രീജിത്ത് റബേക്കയോട് പരിഹാസേന പറയുന്നുണ്ട്. അതിനൊക്കെ ഉറക്കപ്പിച്ചിലാണ് താരം മറുപടി പറയുന്നത്.
എറണാകുളത്തെ ഇന്ദ്രിയ സാൻഡ്സ് എന്ന സ്വകാര്യ ബീച്ച് ഹോട്ടലിൽ ലളിതമായ ചടങ്ങുകളോടെയായിരുന്നു ഇരുവരുടെയും വിവാഹം. നീണ്ട കാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ബന്ധുക്കളും സിനിമാ, സീരിയൽ രംഗത്തെ സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്. വിവാഹചിത്രങ്ങളെല്ലാംതന്നെ ഇതിനോടകം സോഷ്യൽമീഡിയയിൽ വൈറലായിക്കഴിഞ്ഞു. നേരത്തെ ഇരുവരുടെയും ആഘോഷങ്ങൾക്കിടെ സുഹൃത്തുക്കളായ നടിമാർക്ക് റബേക്ക പണി കൊടുത്തതും വൈറലായിരുന്നു.
നടി ഹരിതയെയും പ്രതീക്ഷയെയും പൂളിലേക്ക് തള്ളിവിടുകയായിരുന്നു. ഇതിന്റെ വീഡിയോ ആണ് വൈറലായിരിക്കുന്നത്. പൂളിനടുത്ത് സംസാരിച്ചുകൊണ്ടും ചിത്രങ്ങളെടുത്തുകൊണ്ടും നിൽക്കുന്നതിനിടെ ഹരിതയെ റബേക്കയും പ്രതീക്ഷയും കൂടി പൂളിലേക്ക് തള്ളിയിട്ടു. തിരിച്ചു കയറാനായി കൈ നീട്ടിയ ഹരിത പ്രതീക്ഷയെയും വലിച്ച് പൂളിലേക്ക് ഇട്ടു. താരങ്ങളും രസകരമായി എടുത്ത സംഭവത്തിന്റെ വീഡിയോക്കെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്.
നീല കരയോടുകൂടിയ ഓഫ് വൈറ്റ് വിവാഹ സാരിയിൽ, സാരിക്കിണങ്ങുന്ന ആഭരണങ്ങളോടുകൂടി മനോഹരിയായാണ് റബേക്ക ചടങ്ങുകൾക്കെത്തിയത്. ക്രീം കളർ സിൽക് ഷർട്ടിനൊപ്പം, കസവ് കരയുള്ള മുണ്ടായിരുന്നു ശ്രീജിത്തിൻറെ വേഷം. താലിയുടെ കൂടെ രണ്ടുപേരും പരസ്പരം തുളസിമാലയും അണിഞ്ഞു. സീരിയൽ താരങ്ങളായ അൻഷിദ അൻജി, ബിപിൻ ജോസ് തുടങ്ങിയവരും സലീം കുമാർ, നമിതാ പ്രമോദ് തുടങ്ങിയ സിനാമാ താരങ്ങളും വിവാഹത്തിനെത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി 14നായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന കസ്തൂരിമാൻ എന്ന പരമ്പരയിലെ കാവ്യയിലൂടെയാണ് റബേക്ക പ്രേക്ഷകർക്ക് പ്രിയങ്കരിയാകുന്നത്. വളരെ ചെറുപ്പത്തിൽത്തന്നെ സ്ക്രീനിലെത്തിയ റബേക്ക ഏറെ ശ്രദ്ധ നേടിയത് കസ്തൂരിമാനിലൂടെയായിരുന്നു. സൂര്യ ടി വിയിലെ കളിവീട് എന്ന പരമ്പരയിലാണ് റബേക്ക നിലവിൽ വേഷമിടുന്നത്. മാർഗംകളി എന്ന സിനിമയുടെ സംവിധായകനാണ് ശ്രീജിത്ത്. കൂടാതെ സണ്ണി ലിയോണിയെ പ്രധാന കഥാപാത്രമാക്കിയുള്ള ഷീറോ എന്ന സിനിമയുടെ പണിപ്പുരയിലുമാണ് ശ്രീജിത്ത്.https://www.instagram.com/tv/CVwgryWpB3B/embed/captioned/?cr=1&v=14&wp=843&rd=https%3A%2F%2Fads.colombiaonline.com&rp=%2Fexpresso%2Fselfservice%2Fp%2Fc1e%2Fcontent%2Fcreatearticle.htm%3Fstage%3D1%26cld%3D2#%7B%22ci%22%3A0%2C%22os%22%3A69.59999999403954%2C%22ls%22%3A52.70000000298023%2C%22le%22%3A57.70000000298023%7D
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe