ഐക്യ രാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കനുസരിച്ച് ഇന്ത്യയിൽ ഖനന നിയമങ്ങൾ എങ്ങനെ പരിഷ്കരിക്കണം എന്നതിനെ സംബന്ധിച്ചു കൊച്ചിയിലെ ദേശീയ നിയമ സർവകലാശാലയായ നുവാൽസിൽ ദ്വിദിന ദേശീയ വെബിനാർ നടത്തി. പരിസ്ഥിതി നിയമ വിദഗ്ധനും ഗുജറാത്ത് ദേശീയ നിയമ സർവകലാശാല വൈസ് ചാൻസലറുമായ പ്രൊഫ ഡോ. എസ് ശാന്തകുമാർ ഉദ്ഘാടനം നിർവഹിച്ചു.
നുവാൽസ് വൈസ് ചാൻസലർ പ്രൊഫ. ഡോ. കെ. സി. സണ്ണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരള സർവകലാശാല ജിയോളജി വകുപ്പ് മേധാവി ഡോ. ഇ. ഷാജി, പ്രൊഫ. ഡോ മിനി എസ്., ഡോ. അമ്പിളി എന്നിവർ പ്രസംഗിച്ചു. വിവിധ സമ്മേളനങ്ങൾക്ക് ഹൈക്കോടതി അഭിഭാഷകൻ പി.ബി. സഹസ്രനാമൻ, നുവാൽസ് അഡ്ജന്റ് പ്രൊഫസ്സർ ഡോ. എം. സി. വൽസൻ, വെസ്റ്റ് ബംഗാൾ ദേശീയ നിയമ സർവകലാശാല അസിസ്റ്റന്റ് പ്രൊഫസ്സർ ഡോ. എം. പി. ചെങ്കപ്പ, അഡ്വ. അനുഭവ് സിൻഹ, നുവാൽസ് പോസ്റ്റ് ഡോക്ടറൽ ഫെല്ലോ ഡോ. വിപിൻ ദാസ്, വിഷ്ണു ഹരികുമാർ എന്നിവർ നേതൃത്വം നൽകി . സമ്മേളനത്തിൽ ഇരുപത്തഞ്ചിൽ പരം പ്രബന്ധങ്ങളും അവതരിക്കപ്പെട്ടു.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe