ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് പോണ്ടിച്ചേരി കേന്ദ്രസർവകലാശാലയുമായി സഹകരിച്ചുനടത്തുന്ന പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാർഥിക്ക് താഴെപറയുന്നവയിൽ ഒരു ബിരുദം വേണം
• എം.എസ്സി./ഇന്റഗ്രേറ്റഡ് എം.എസ്സി.(അപ്ലൈഡ് ഫിസിക്സ്/എൻജിനിയറിങ് ഫിസിക്സ്, അപ്ലൈഡ് മാത്തമാറ്റിക്സ്, ആസ്ട്രോണമി, ഇലക്ട്രോണിക്സ്, ഫോട്ടോണിക്സ്/ഓപ്റ്റിക്സ്, ഫിസിക്സ്)
• എം.ഇ./എം.ടെക്.; ഇന്റഗ്രേറ്റഡ് എം.ഇ./എം.ടെക്. (അപ്ലൈഡ് ഫിസിക്സ്/എൻജിനിയറിങ് ഫിസിക്സ്, കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, ഫോട്ടോണിക്സ്/ഓപ്റ്റിക്സ്/ഓപ്റ്റോ ഇലക്ട്രോണിക്സ്; റേഡിയോ ഫിസിക്സ് ആൻഡ് ഇലക്ട്രോണിക്സ്)
• എം.ഫിൽ. (അപ്ലൈഡ് ഫിസിക്സ്, ഇൻസ്ട്രുമെന്റേഷൻ, ഫോട്ടോണിക്സ്/ഓപ്റ്റിക്സ്, ഫിസിക്സ്)
•യോഗ്യതാ പ്രോഗ്രാം 2017ലോ ശേഷമോ ജയിച്ചതായിരിക്കണം. എല്ലാ തലങ്ങളിലും കുറഞ്ഞത് 60 ശതമാനം മാർക്കുണ്ടായിരിക്കണം. പ്രായം 2022 ജനുവരി ഒന്നിന് 25 വയസ്സ് കവിയരുത്. ഇവയിൽ ഒരു യോഗ്യതാ പരീക്ഷാ സ്കോർ നേടിയിരിക്കണം • നെറ്റ്/സി.എസ്.ഐ.ആർ./യു.ജി.സി. (2019 ജൂൺ മുതലുള്ള പരീക്ഷ) ജെ.ആർ.എഫ്. • ജെസ്റ്റ് 2021 ഫിസിക്സ് വിഷയത്തിൽ 97ാം പെർസെന്റെലോ കൂടുതലോ • ഗേറ്റ് (2020 മുതൽ) 98ാം പെർസെന്റെലോ കൂടുതലോ. പ്രവേശനസമയത്ത് സ്കോറിന് സാധുതയുണ്ടായിരിക്കണം.
അപേക്ഷ www.iiap.res.in/phd_2022/വഴി നവംബർ അഞ്ചിന് വൈകീട്ട് 5.30വരെ നൽകാം. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ഇന്റർവ്യൂ നവംബർ 22 മുതൽ 26 വരെ (താത്കാലികം) ഓൺലൈനായി നടത്തിയേക്കാം.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe