നീറ്റ് യു.ജി. ഫലപ്രഖ്യാപനത്തിലെ റാങ്കുകൾ സംബന്ധിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി വ്യക്തത വരുത്തി. 2021ലെ ഇൻഫർമേഷൻ ബ്രോഷറിൽ ടൈ ബ്രേക്കിങ്ങിനായി പ്രായം പരിഗണിക്കുന്ന വ്യവസ്ഥയില്ലാത്തതിനാൽ പ്രോസ്പെക്ട്സിൽ നൽകിയിട്ടുള്ള മൂന്ന് വ്യവസ്ഥകൾ പരിഗണിച്ചാണ് ഒന്നിൽക്കൂടുതൽപേർക്ക് സ്കോറിൽ വന്നിട്ടുള്ള തുല്യത ഒഴിവാക്കിയിരിക്കുന്നത്.
അതിനുശേഷവും തുല്യത തുടരുന്നവർക്ക് ഒരേ നീറ്റ് റാങ്കാണ് നൽകിയത്. പക്ഷേ, കൗൺസലിങ്ങിന് അദ്വിതീയ റാങ്ക് നിർബന്ധമായതിനാൽ ഒരേ നീറ്റ് റാങ്ക് ലഭിച്ചവരുടെ കാര്യത്തിൽ മുൻവർഷങ്ങളിൽ ഉണ്ടായിരുന്ന തുല്യത ഒഴിവാക്കാൻ ഉപയോഗിച്ചിരുന്ന പ്രായവ്യവസ്ഥകൂടി (പ്രായംകൂടിയയാൾക്ക് ഉയർന്ന റാങ്ക് നൽകുന്ന രീതിയായിരുന്നു 2020ൽ ഉണ്ടായിരുന്നത്) പരിഗണിച്ച് തുല്യത ഒഴിവാക്കിയിട്ടുണ്ടെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി വ്യക്തമാക്കി.
1.11.2021ന് പരീക്ഷാർഥികൾക്കു ലഭ്യമാക്കിയ നീറ്റ് സ്കോർ കാർഡിൽ ‘ഓൾ ഇന്ത്യ റാങ്ക് ഫോർ കൗൺസലിങ് ‘ എന്നപേരിൽ രണ്ടുറാങ്കുകൾ ഉൾപ്പെടുത്തിയിരുന്നു. ആദ്യം നൽകിയിട്ടുള്ള റാങ്ക് 2021 നീറ്റ് യു.ജി. പ്രോസ്പെക്ടസ് വ്യവസ്ഥകൾപ്രകാരം തുല്യത ഒഴിവാക്കിയപ്പോൾ ഉള്ള റാങ്കും (പ്രായം പരിഗണിക്കാത്തത്) രണ്ടാമത് നൽകിയിട്ടുള്ള റാങ്ക് പ്രായം പരിഗണിച്ചുകൊണ്ട് തുല്യത ഒഴിവാക്കിക്കൊണ്ടുള്ളതുമാണ്.
രണ്ടു റാങ്കുകളും ഒരേപേരിൽ രേഖപ്പെടുത്തിയതിൽ അവ്യക്തതയുള്ളതിനാൽ വ്യക്തതയ്ക്കായി ഇതിൽ ആദ്യ റാങ്കിനെ ‘നീറ്റ് ഓൾ ഇന്ത്യ റാങ്ക്’ എന്ന് പുനർനാമകരണം ചെയ്തിട്ടുണ്ട്. കൗൺസലിങ്ങിന് ഉപയോഗിക്കുന്ന രണ്ടാംറാങ്ക് ‘ഓൾ ഇന്ത്യ റാങ്ക് ഫോർ കൗൺസലിങ്’ എന്നപേരിൽ തുടരും.
ഇപ്രകാരം ഒരുറാങ്കിന്റെ പേരുമാറ്റിയുള്ള പുതിയ സ്കോർ കാർഡ് പരീക്ഷാർഥികൾക്ക് നീറ്റ് യു.ജി. വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്തെടുക്കാം.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe