റിയാദ്: ഫാമിലി വിസിറ്റ് വിസയെ റെസിഡൻസി വിസ (ഇഖാമ) ആക്കി മാറ്റാനുള്ള നീക്കത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് (ജവാസാത്ത്) നിഷേധിച്ചു.
ഫാമിലി വിസിറ്റ് വിസ ഇഖാമ ആക്കി മാറ്റാനുള്ള നീക്കത്തെക്കുറിച്ച് യാതൊരു നിർദ്ദേശവുമില്ലെന്ന് ജവാസാത്ത് ഔദ്യോഗീക ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു.
നിലവിലുള്ള സംവിധാനം ഇത്തരം മാറ്റങ്ങൾ അനുവദിക്കുന്നില്ല. ഇത് സംബന്ധമായി എന്തെങ്കിലും പുതിയ തീരുമാനങ്ങളോ നിർദ്ദേശങ്ങളോ പുറപ്പെടുവിക്കുകയാണെങ്കിൽ, അവ തങ്ങളുടെ ഔദ്യോഗീക ചാനലുകൾ വഴി അറിയിക്കുമെന്നും ജവാസാത്ത് പറഞ്ഞു.
മൾട്ടിപ്പിൾ ഫാമിലി വിസിറ്റ് വിസ ഇഖാമയിലേക്ക് മാറ്റുന്നത് സംബന്ധിച്ച് പ്രചരിക്കുന്ന റിപ്പോർട്ടിന്റെ ആധികാരികതയെക്കുറിച്ച് അന്വേഷിച്ച ഒരു സൗദി പൗരന്റെ ചോദ്യത്തിന് മറുപടിയായാണ് പാസ്പോർട്ട് വിഭാഗം ഇക്കാര്യം വ്യക്തമാക്കിയത്.
ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്ന് സർക്കാർ ഏജൻസികൾ സ്ഥിരീകരിച്ചിട്ടും, ഫീസ് ഈടാക്കി വിസിറ്റ് വിസയെ റെസിഡൻസി വിസയാക്കി മാറ്റാനാകുമെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിൽ പാസ്പോർട്ട് വിഭാഗം അതൃപ്തി അറിയിച്ചു.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe