അബുദാബി: ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിച്ച് ദേശസ്നേഹം അലയടിച്ച അന്തരീക്ഷത്തിൽ യുഎഇ പതാക ദിനം ആചരിച്ചു. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും പതാക ഉയർത്തി.
രാജ്യത്തെ കെട്ടിടങ്ങളും പരിസരവും നഗരവീഥികളും ചതുർവർണശോഭയിൽ തിളങ്ങി. യുഎഇ പ്രസിഡന്റായിഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ 2004 നവംബർ മൂന്നിന് അധികാരമേറ്റതിന്റെ സ്മണാർഥമാണ് പതാകദിനം ആചരിച്ചത്.
വിവിധ സ്ഥാപനങ്ങളിലായി നടന്ന ആഘോഷത്തിൽ യുഎഇയിൽ ജോലി ചെയ്യുന്ന ഇരുനൂറോളം രാജ്യക്കാരും പങ്കെടുത്തു. പോറ്റുനാടിന്റെ ആഘോഷത്തിൽ പ്രവാസി മലയാളി സംഘടനകളും പങ്കെടുത്തു. യുഎഇയിലെ സ്കൂളുകളിൽ പതാക ദിനാചരണത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലിയും കലാപരിപാടികളും അരങ്ങേറി.
അബുദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ (ഐഎസ്സി) കേരള സോഷ്യൽ സെന്റർ (കെഎസ്സി), മലയാളി സമാജം, ഇന്ത്യൻ ഇസ്ലാമിക് സെന്റർ തുടങ്ങി സംഘടനാ ആസ്ഥാനങ്ങളിലും പതാക ഉയർത്തി.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe