അഫ്ഗാനിസ്ഥാനെതിരെ 66 റൺസിൻറെ മിന്നും ജയവുമായി ടി20 ലോകകപ്പിൽ തിരിച്ചുവരവിൻറെ സൂചന നൽകി ടീം ഇന്ത്യ. ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ കോഹ്ലിയും സംഘവും 210 റൺസായിരുന്നു അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാൻറെ ഇന്നിങ്സ് 144 റൺസിന് അവസാനിച്ചു. സ്കോർ ഇന്ത്യ: 210 (2 wkts, 20 Ov), അഫ്ഗാൻ: 144 (7 wkts, 20 Ov)
അഫ്ഗാനിസ്താന് വേണ്ടി നായകൻ മുഹമ്മദ് നബിയും (35) കരിം ജനത്തും (35) മാത്രമാണ് അൽപ്പമെങ്കിലും പൊരുതിയത്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി നാല് ഓവറുകളിൽ 32 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. രവിചന്ദ്ര അശ്വിൻ നാല് ഓവറുകളിൽ 14 റൺസ് മാത്രം വിട്ടുനൽകി രണ്ട് വിക്കറ്റുകളും വീഴ്ത്തി. ജസ്പ്രീത് ബുംറയും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റുകളും വീഴ്ത്തി.
നേരത്തെ ഓപണർമാരായ രോഹിത് ശർമയും (74) കെ.എൽ രാഹുലും (69) കൂറ്റനടികളുമായി മുന്നിൽ നിന്ന് നയിച്ചതോടെയാണ് ഇന്ത്യയുടെ സ്കോർ 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇരട്ടശതകം കടന്നത്. ടൂർണമെൻറിലെ ഏറ്റവും ഉയർന്ന് സ്കോർ കൂടിയാണ് ഇന്ത്യ ഇന്ന് നേടിയ 210 റൺസ്.
ആദ്യ രണ്ട് മത്സരങ്ങളിലെ പരാജയം കാരണം സെമി പ്രതീക്ഷകൾക്ക് തിരിച്ചടിയേറ്റ ഇന്ത്യക്ക് ജീവൻ നൽകിയ ഇന്നിങ്സായിരുന്നു അത്. ഇന്ത്യക്ക് വേണ്ടി അവസാന ഓവറുകളിൽ റിഷഭ് പന്തും (13 പന്തുകളിൽ 27 റൺസ്) ഹർദിക് പാണ്ഡ്യയും (13 പന്തുകളിൽ 35) വെടിക്കെട്ട് പ്രകടനമാണ് നടത്തിയത്. ഇരുവരും ചേർന്നാണ് സ്കോർ 200 കടത്തിയത്.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe