ഗൗതം വാസുദേവ് മേനോൻ (Gautham Vasudev Menon) നായകനാകുന്നുവെന്ന പേരിൽ ഇന്ന് അൻപുസെൽവൻ (Anbuselvan) എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് സംവിധായകൻ പ. രഞ്ജിത് ഉൾപ്പടെയുള്ളവർ പുറത്തുവിട്ടിരുന്നു. അൻപുസെൽവൻ എന്ന ഒരു ചിത്രത്തിൽ താൻ അഭിനയിക്കുന്നില്ലെന്ന് വ്യക്തമാക്കി ഗൗതം വാസുദേവ് മേനോൻ തന്നെ രംഗത്ത് എത്തി. ഇത് ഞെട്ടലുണ്ടാക്കുന്നതാണ്. തനിക്ക് ഇത് എന്ത് സിനിമയാണെന്നതിൽ ഒരു ധാരണയുമില്ലെന്നാണ് ഗൗതം വാസുദേവ് മേനോൻ പ്രതികരിച്ചിരിക്കുന്നത്.
പോസ്റ്ററിൽ പറഞ്ഞിരിക്കുന്ന സംവിധായകനെ അറിയുകയോ കാണുകയോ ചെയ്തിട്ടില്ല. ഇത്തരമൊരു കാര്യം എളുപ്പത്തിൽ ചെയ്യാൻ കഴിയുമെന്നത് ഭയപ്പെടുത്തുന്നതുമാണ് എന്നും ഗൗതം വാസുദേവ് മേനോൻ പറയുന്നു. ഗൗതം വാസുദേവ് മേനോന്റെ പ്രതികരണം വന്നതോടെ പ. രഞ്ജിത് ഉൾപ്പടെയുള്ളവർ ട്വീറ്റ് ഡിലീറ്റ് ചെയ്തു. വിനോദ് കുമാറിന്റെ സംവിധാനത്തിലുള്ള ചിത്രത്തിൽ ഗൗതം വാസുദേവ് മേനോൻ പൊലീസ് വേഷത്തിൽ എത്തുന്നുവെന്ന കുറിപ്പോടെയായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രചരിച്ചത്.
എങ്ങനെയാണ് ഇങ്ങനെയൊരു പോസ്റ്റർ പ്രചരിച്ചതെന്ന അമ്പരപ്പിലാണ് സിനിമാ ലോകം.
സെൽഫി എന്ന ഒരു ചിത്രത്തിലെ ഗൗതം വാസുദേവ് മേനോന്റെ സ്റ്റില്ലുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. .
ജി വി പ്രകാശ്കുമാർ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മതിമാരൻ ആണ്. കലിപ്പ് ലുക്കിലാണ് പുതിയ ഫോട്ടോകളിൽ ഗൗതം വാസുദേവ് മേനോനെ കാണാനാകുന്നത്. ചിലമ്പരശനെ നായകനാക്കിയുള്ള പുതിയ ചിത്രത്തിന്റെ തിരക്കിലാണ് ഇപോൾ ഗൗതം വാസുദേവ് മേനോൻ. ‘വെന്ത് തനിന്തത് കാട്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. റൊമാൻറിക് ഡ്രാമകൾക്കായാണ് ഇരുവരും മുൻപ് ഒരുമിച്ചതെങ്കിൽ റൂറൽ ഡ്രാമ-ത്രില്ലർ ആണ് പുതിയ ചിത്രം. ഭാരതിയാറുടെ ‘അഗ്നികുഞ്ജൊൺഡ്രു കണ്ടേൻ’ എന്നാരംഭിക്കുന്ന കവിതയിലെ വരികളിൽ നിന്നാണ് ഗൗതം മേനോൻ സിനിമയ്ക്ക് പേര് കണ്ടെത്തിയിരിക്കുന്നത്.
This is shocking & news to me.I have no idea what this film is that I’m supposed to be acting in.I don’t know or haven’t met the director whose name is on this poster.Producer has got big names to tweet this. It’s shocking & scary that something like this can be done so easily. https://t.co/CnMaB3Qo90
— Gauthamvasudevmenon (@menongautham) November 3, 2021
This is shocking & news to me.I have no idea what this film is that I’m supposed to be acting in.I don’t know or haven’t met the director whose name is on this poster.Producer has got big names to tweet this. It’s shocking & scary that something like this can be done so easily. https://t.co/CnMaB3Qo90
— Gauthamvasudevmenon (@menongautham) November 3, 2021
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe