റിയാദ്: സൗദിയിൽ(Saudi Arabia) 49 പേർക്ക് കൂടി കൊവിഡ് (covid 19)സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രതിദിന കണക്ക് പ്രകാരം രാജ്യത്ത് നിലവിലെ രോഗബാധിതരിൽ 37 പേർ സുഖം പ്രാപിച്ചു. ഒരാളുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 39,750 പി.സി.ആർ പരിശോധനകൾ ഇന്ന് നടന്നു.
രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,48,760 ആയി. ഇതിൽ 5,37,690 പേരും സുഖം പ്രാപിച്ചു. ആകെ 8,799 പേർ മരിച്ചു. രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരിൽ 54 പേരുടെ നില ഗുരുതരമാണ്. വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നവരൊഴികെ ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. രാജ്യത്താകെ ഇതുവരെ 46,151,645 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 24,255,781 എണ്ണം ആദ്യ ഡോസ് ആണ്. 21,633,570 എണ്ണം സെക്കൻഡ് ഡോസും. 1,703,378 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്. 262,294 പേർക്ക് ബൂസ്റ്റർ ഡോസ് നൽകി. രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 18, ജിദ്ദ 8, മദീന 3, മക്ക 3, ത്വാഇഫ് 2, ദമ്മാം 2, മറ്റ് 13 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe