ചെങ്ങന്നൂർ; ചെങ്ങന്നൂർ നഗരസഭ ഭരണത്തിലെ അഴിമതികൾ വിജിലൻസ് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അഴിമതിയിൽ മുങ്ങിയ യുഡിഎഫ് ഭരണ സമിതി രാജിവെക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് എൽ.ഡി.എഫ്. നഗരസഭാ കൗൺസിലർമാർ നഗരസഭാ ആഫീസിന് മുന്നിൽ നടത്തുന്ന സത്യാഗ്രഹ സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് ഡി.വൈ.എഫ്.ഐ. നഗരസഭാ കമ്മിറ്റികളുടെ നേതൃത്വത്തിൽ അനുഭാവ സത്യാഗ്രഹം നടത്തി.
ഡി.വൈ.എഫ്.ഐ ടൗൺ ഈസ്റ്റ് മേഖലാ കമ്മിറ്റി സെക്രട്ടറി ഗോകുൽ കേശവ് അദ്ധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ.ആലപ്പുഴ ജില്ലാ പ്രസിഡണ്ട് ജയിംസ് ശമുവേൽ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു.പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ നഗരസഭാ ആഫീസിനകത്ത് മാർഗതടസം സൃഷ്ടിച്ച് യു.ഡി.എഫ്. നടത്തുന്ന സമര നാടകം അടിയന്തിരമായി അവസാനിപ്പിക്കണമെന്നുംനഗരസഭാ ഭരണ സമിതിയുടെ നേതൃത്തിൽ നടക്കുന്ന ഗുരുതര അഴിമതികൾ മൂടിവെക്കാൻ ചെങ്ങന്നൂരിൻ്റെ വികസന നായകൻ സജി ചെറിയാനെ ആക്ഷേപിക്കുന്നത് അപഹാസ്യവും പ്രതിഷേധാർഹവുമാണെന്നും ജയിംസ് ശമുവേൽ പറഞ്ഞു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe