വാഷിംഗ്ടൺ; ഇസ്രായേൽ ചാര സോഫ്റ്റ്വെയർ പെഗാസസ് നിർമാതാക്കളായ എൻ.എസ്.ഒ യെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി അമേരിക്ക. അമേരിക്കയുടെ വാണിജ്യ വിഭാഗമാണ് എൻ.എസ്.ഒ, കാണ്ടിരു തൂങ്ങിയ ഇസ്രായേൽ ചാര സോഫ്റ്റ്വെയർ കമ്പനികളെ വ്യാപാര കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത്.
സർക്കാർ ഉദ്യോഗസ്ഥർ, പത്രപ്രവർത്തകർ തുടങ്ങിയവരിൽ ചാരവൃത്തി നടത്താൻ വിദേശ സർക്കാരുകൾക്ക് സോഫ്റ്റ്വെയർ വില്പന നടത്തിയെന്ന് ആരോപിച്ചാണ് കമ്പനികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത്. റഷ്യയിലെ പോസിറ്റീവ് ടെക്നോളജീസ്, സിംഗപ്പൂരിലെ കമ്പ്യൂട്ടർ സെക്യൂരിറ്റി ഇനിഷ്യേറ്റിവ് എന്നീ കമ്പനികളെയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കരിമ്പട്ടികയിൽ ഉൾപെടുത്തിയതോടെ ഈ കമ്പനിയിലേക്കുള്ള അമേരിക്കയിൽനിന്നുള്ള കയറ്റുമതി നിയന്ത്രിക്കപ്പെടും. തീരുമാനം നിരാശാജനകമെന്ന് ഇസ്രയേൽ കമ്പനിയായ എന്‍എസ്ഒ പ്രതികരിച്ചു. റഷ്യൻ രഹസ്യാന്വേഷണ ഏജൻസിക്കു വേണ്ടി പ്രവർത്തിച്ചുവെന്നാരോപിച്ചാണ് റഷ്യൻ കമ്പനിയെ ബൈഡൻ ഭരണകൂടം കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe