ടി-20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ സ്കോട്ട്ലൻഡിനെതിരെ ന്യൂസീലൻഡിനു 16 റൺസ് ജയം. ന്യൂസീലൻഡ് മുന്നോട്ടുവച്ച 173 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സ്കോട്ട്ലൻഡിന് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുക്കാനേ സാധിച്ചുള്ളൂ. (newzealand won scotland t20)
ബാറ്റർമാർക്കെല്ലാം മികച്ച തുടക്കം കിട്ടിയെങ്കിലും വലിയ ഇന്നിംഗ്സ് കളിക്കാൻ കഴിഞ്ഞില്ല. ഓവറിൽ എട്ട് റൺസിലേറെ റൺറേറ്റ് തുടക്കത്തില്‍ സ്കോട്ട്ലാൻഡിനുണ്ടായിരുന്നു. എന്നാൽ രണ്ടാം വിക്കറ്റ് വീണതിന് ശേഷം സ്കോട്ട്ലാൻഡ് ഇന്നിങ്സിന്റെ വേഗത കുറഞ്ഞു. സ്പിന്നര്‍ മിച്ചൽ സാന്റ്നറിന്റെ സ്പെല്‍ കൂടിയായതോടെ സ്കോട്ട്ലാൻഡ് പരുങ്ങി. മധ്യ ഓവറുകളിൽ സ്കോട്ട്ലാൻഡ് ആഞ്ഞുവീശിയെങ്കിലും അത് പോരായിരുന്നു. 20 പന്തിൽ 42 റൺസെടുത്ത മിഷേൽ ലീസ്ക് ആണ് സ്കോട്ട്ലാൻഡിന്റെ ടോപ് സ്കോറർ.
ന്യൂസീലൻഡിനായി ഇഷ് സോധിയും ട്രെൻ്റ് ബോൾട്ടും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് ഓപ്പണർ മാർട്ടിൻ ഗപ്റ്റിലിന്റെ മികവിലാണ് 172 എന്ന മികച്ച സ്കോർ നേടിയത് ഗപ്റ്റിൽ 56 പന്തിൽ നിന്ന് 93 റൺസാണ് നേടിയത്. ഗ്ലെൻ ഫിലിപ്സ് 33 റൺസ് നേടി. അവസാനത്തിൽ ആറ് പന്തിൽ 10 റൺസ് നേടി നീഷമും പിന്തുണ കൊടുത്തു. ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ് പൂജ്യത്തിന് പുറത്തായി.
സ്കോട്ട്ലന്‍ഡിനായി ബ്രാഡ് വീലും സ്ഫയാന്‍ ശരീഫും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മാര്‍ക്ക് വാട്ട് ഒരു വിക്കറ്റെടുത്തു.
ജയത്തോടെ ഗ്രൂപ്പ് രണ്ടിൽ രണ്ട് ജയത്തോടെ ന്യൂസീലൻഡ് മൂന്നാമതെത്തി.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe