ആലപ്പുഴ; നവംബർ 3 ഡി വൈ എഫ് ഐ സ്ഥാപക ദിനത്തിൽ ഹൃദയപൂർവ്വം ഉച്ചഭക്ഷണ വിതരണം പുനരാരംഭിച്ചു.2017 ജൂൺ 3 ന്ഡി വൈ എഫ് ഐആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം നൽകുന്ന ഹൃദയപൂർവ്വം പദ്ധതി തുടർച്ചയായി 3 വർഷം പിന്നിട്ടതിനു ശേഷമാണ് കോവിഡിന്റെ സാഹചര്യത്തിൽ ഇടക്കാലത്ത് നിർത്തിവെച്ചത്. എന്നാൽ നവംബർ 3 മുതൽ വീണ്ടും ഉച്ചഭക്ഷണവുമായി ജില്ലയിലെ ഡി വൈ എഫ് ഐ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രവർത്തകർ ആശുപത്രിയിൽ എത്തും.
വീടുകളിൽ നിന്നും ശേഖരിക്കുന്ന പൊതിച്ചോറുകൾ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ എല്ലാ ദിവസും ആശുപത്രിയിൽ വിതരണം ചെയ്യും. മെഡിക്കൽ കോളേജിലെ കോവിഡ് രോഗികൾക്കും ഡി വൈ എഫ് ഐഉച്ചഭക്ഷണം നൽകും. ഭക്ഷണവുമായി എത്തുന്ന പ്രവർത്തകർ മുൻകാലങ്ങളിലെ പോലെ രക്തം ആവശ്യമുള്ള രോഗികൾക്ക് രക്തം ദാനം ചെയ്യുകയും ചെയ്യും. പുനരാരംഭിച്ച ദിവസമായ നവംബർ 3 ന് പുന്നപ്ര നോർത്ത് മേഖലാ കമ്മിറ്റിയിൽ നിന്നും ഭക്ഷണമെത്തിച്ചു.
സി പി ഐ എം ജില്ലാ സെക്രട്ടറി ആർ നാസർ പരിപാടി ഉദ്ഘാടനം ചെയ്തു. എച്ച്. സലാം എം എൽ എ,
ജില്ലാ സെക്രട്ടറി അഡ്വ. ആർ രാഹുൽ , ജില്ലാ പ്രസിഡന്റ് ജയിംസ് ശാമുവേൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ.എം എം അനസ് അലി, ജില്ലാ വൈസ് പ്രസിഡന്റ് ആർ. അശ്വിൻ, ജില്ലാ ജോ.സെക്രട്ടറി എസ്.സുരേഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ്, പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ്, ബ്ലോക്ക് ഭാരവാഹികളായ പ്രശാന്ത് എസ് കുട്ടി , അജ്മൽ ഹസ്സൻ , സലാം എന്നിവർ പങ്കെടുത്തു
—