കൊച്ചി: സാങ്കേതികവിദ്യ കാലോചിതമാക്കാനെന്ന പേരിൽ ഒന്നിന് പ്രവർത്തനം അവസാനിപ്പിച്ച ദൂരദർശൻ കേന്ദ്രങ്ങളിലെ എൺപതോളം ജീവനക്കാരുടെ പുനർവിന്യാസം അനിശ്ചിതത്വത്തിൽ ആയിരിക്കുകയാണ്.ഡയറക്ടർ, അസിസ്റ്റന്റ് എൻജിനിയർമാർ, ടെക്നീഷ്യൻമാർ, ക്ലർക്ക്, പ്യൂൺ തസ്തികയിലുള്ള ജീവനക്കാർക്കാണ് പണിയില്ലാതായത്.
ഭൂതലസംപ്രേഷണം അവസാനിപ്പിച്ച് അടച്ചുപൂട്ടിയ കൊച്ചി, കണ്ണൂർ, കോഴിക്കോട്, പത്തനംതിട്ട നിലയങ്ങളിലെ ഡയറക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരാണ് ജോലിയും ഓഫീസും ഇല്ലാതെ വീടുകളിൽ കഴിയുന്നത്. ഓഫീസ് പൂട്ടലിനൊപ്പം ജീവനക്കാരെ പുനർവിന്യസിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും ഉത്തരവ് വന്നിട്ടില്ല.
നാലിടത്തുമായി നൂറോളം ജീവനക്കാരുണ്ട്. കുറച്ചുപേർക്ക് ആകാശവാണിയിലേക്കും മറ്റും നേരത്തേ പുനർനിയമനം കിട്ടി. മറ്റുള്ളവരെ കേന്ദ്രങ്ങൾ പൂട്ടുന്നതോടെ പുനർവിന്യസിക്കുമെന്നാണ് പ്രസാർഭാരതിയുടെ ഉത്തരവുകളിൽ പറഞ്ഞിരുന്നത്.
ഒക്ടോബർ 31 അവസാന പ്രവൃത്തി ദിവസമായി നേരത്തേ ഉത്തരവ് ഇറങ്ങിയിരുന്നു. എന്നാൽ, ഏതാനും ദിവസം മുമ്പ് മാത്രമാണ് ജീവനക്കാരുടെ പുനർവിന്യാസം തീരുമാനിക്കാൻ സമിതിയെ നിയോഗിച്ചത്.
നിലയം അടച്ചുപൂട്ടിയതോടെ പ്രയാസത്തിലായ ജീവനക്കാർ പുനർവിന്യാസവും അനിശ്ചിതത്വത്തിലായതോടെ സമ്മർദത്തിലാണ്. സംസ്ഥാനത്തുതന്നെ പുനർനിയമനം ഉണ്ടാകാനിടയില്ലെന്നതാണ് ഒരു കാരണം. അത്രയും ഒഴിവുകൾ ഇവിടെയില്ല. പുനർവിന്യാസം കാക്കുന്ന ജീവനക്കാരിൽ 80 ശതമാനവും രണ്ടോ മൂന്നോ വർഷംകൂടിമാത്രം സർവീസ് ശേഷിക്കുന്നവരാണ്.
രാജ്യത്താകെ രണ്ടായിരത്തിലേറെ ദൂരദർശൻ ജീവനക്കാരെയാണ് പരിഷ്കാരത്തിന്റെ ഭാഗമായി പുനർവിന്യസിക്കുന്നത്. സ്വയംവിരമിക്കൽ പദ്ധതികളും പരിഗണനയിൽ ഇല്ല.
അസോസിയേഷൻ ഓഫ് റേഡിയോ ആൻഡ് ദൂരദർശൻ എംപ്ലോയീസ് ജീവനക്കാരുടെ പരാതികളുമായി ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രി അനുരാഗ് താക്കൂറിനെ നേരിൽ കാണാൻ ശ്രമിച്ചിട്ടും അനുമതി നൽകിയിട്ടില്ല.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe