കുവൈത്ത് സിറ്റി: നടപ്പാതയിലെ താപനില ഏഴു മുതൽ 10 ഡിഗ്രി വരെ കുറക്കാൻ ജപ്പാൻ സാേങ്കതികവിദ്യ പ്രയോജനപ്പെടുത്താൻ നീക്കം. മിഷ്രിഫിലെ നടപ്പാതയിൽ കഴിഞ്ഞ വർഷം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയത് വിജയകരമാണെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസം പരിസ്ഥിതി പബ്ലിക് അതോറിറ്റി, മിശ്രിഫ് സഹകരണ സംഘം, കുവൈത്തിലെ ജപ്പാൻ എംബസി എന്നിവിടങ്ങളിലെ അധികൃതരുടെ സാന്നിധ്യത്തിൽ നടത്തിയ പരിശോധനയിൽ പരമ്പരാഗത നടപ്പാതയിൽ 45 ഡിഗ്രി താപനില രേഖപ്പെടുത്തിയപ്പോൾ ജപ്പാൻ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയ ഭാഗത്ത് 38 ഡിഗ്രി ആയിരുന്നു.
താപത്തെ കടത്തിവിടാത്ത ഇൻസുലേറ്റിങ് ഉൽപന്നം നടപ്പാതയിൽ പതിപ്പിക്കുകയാണ് ചെയ്യുന്നത്. പരിസ്ഥിതി മേഖലയിൽ ജപ്പാനും കുവൈത്തും സഹകരണം ശക്തമാക്കുമെന്ന് ജപ്പാൻ അംബാസഡർ മസാകോ ടാകോ പറഞ്ഞു. ജപ്പാനിൽ പാർക്കിലും നടപ്പാതയിലും മറ്റു സ്ഥലങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്നതാണ് ഇത്തരം ഇൻസുലേഷൻ. കഴിഞ്ഞ ഏപ്രിലിലാണ് പരീക്ഷണാടിസ്ഥാനത്തിൽ മിശ്രിഫിൽ സ്ഥാപിച്ചത്. കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനായി പരീക്ഷണ ഫലം ബന്ധപ്പെട്ട അധികൃതർക്ക് സമർപ്പിച്ചിട്ടുണ്ട്. മിശ്രിഫിൽതന്നെ അഞ്ചു കിലോമീറ്റർ നടപ്പാതയിൽ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇപ്പോൾ ചർച്ച നടക്കുന്നു.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe