മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ (Major Sandeep Unnikrishnan) കഥ പറയുന്ന ചിത്രമാണ് മേജര്‍ (Major). യുവതാരമായ അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണനായെത്തുന്നത്.ശശി ടിക്ക ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പല തവണ മാറ്റിവെച്ച ചിത്രത്തിന്റെ പുതിയ റിലീസ് തിയ്യതി (Release date) ഇപോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഫെബ്രുവരി 11ന് ആണ് ചിത്രം റിലീസ് ചെയ്യുക. മേയ്ക്കിംഗ് വീഡിയോ പുറത്തുവിട്ടാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ സന്ദീപ് ഉണ്ണികൃഷ്ണന്റെ ഹൈസ്കൂള്‍ പഠനകാലത്തെ കുറിച്ച് അദ്ദേഹത്തിന്റെ സഹപാഠിയായ സജി മഞ്ജരേക്കര്‍ വിവരിക്കുന്ന വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു.ഹിന്ദിക്കും തെലുങ്കിനും പുറമെ മലയാളത്തിലും ചിത്രം റിലീസ് ചെയ്യും.
നടന് മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്സ് സോണി പിക്ചേഴ്സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് മേജര്‍ നിര്‍മ്മിക്കുന്നത്.
ശോഭിത ധുലിപാല ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മുംബൈ 26/11 ആക്രമണം നടന്ന സമയത്ത് തീവ്രവാദികള്‍ ബന്ദികളാക്കിയവരുടെ കൂട്ടത്തിലുള്ള ഒരാളായാണ് ശോഭിത മേജര്‍ എത്തുന്നത്. രാജ്യത്ത് 2008ലെ ഭീകരാക്രമണത്തിനിടെ ഒട്ടേറെ പൗരന്മാരെ രക്ഷിച്ച എന്‍എസ്ജി കമാന്‍ഡോയാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്. പരിക്കു പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു സന്ദീപ് ഉണ്ണികൃഷ്ണന് വെടിയേറ്റു മരിച്ചത്. കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലാണ് സന്ദീപ് ഉണ്ണികൃഷ്ണന് ജനിച്ചത്. പിന്നീട് ബെംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു. മേജര്‍ എന്ന പുതിയ ചിത്രത്തിന്റെ പിആര്‍ഒ അതിര ദില്‍ജിത്ത് ആണ്.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe