തിരുവനന്തപുരം: കേരള ഗവ.മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ഏർപ്പെടുത്തിയിട്ടുള്ള മാദ്ധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു.
1. ഡോ.എം.പി. സത്യനാരായണൻ മെമ്മോറിയൽ മാധ്യമ അവാർഡ്
ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട മികച്ച റിപ്പോർട്ടിംഗ്/ലേഖനം/ വിവരണം / ചർച്ച (പ്രിൻ്റ് / ഇലക്ട്രോണിക് ) വിഭാഗത്തിൽ ഡോ.എം.പി. സത്യനാരായണൻ മെമ്മോറിയൽ മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിക്കുന്നു. 25000 /-രൂപ ക്യാഷ് അവാർഡും മെമൻ്റേയും ലഭിക്കും. 2021 ജനുവരി 1 മുതൽ ഡിസംബർ 15 വരെയുള്ള പ്രസിദ്ധീകരണങ്ങളാണ് അവാർഡിന് പരിഗണിക്കുക. അപേഷകർ സ്ഥാപന മേധാവികളുടെ സാക്ഷ്യപത്രത്തോടൊപ്പം വിശദമായ കുറിപ്പും / സി ഡി യും സമർപ്പിക്കണം.
2. ഡോ.എസ്.വി.സതീഷ് കുമാർ മെമ്മോറിയൽ അവാർഡ്
ആരോഗ്യമേഖലയിൽ നടത്തിയ പ്രശംസനീയമായ സന്നദ്ധ പ്രവർത്തനത്തിന് വ്യക്തികൾ, സംഘടനകൾ എന്നിവർക്ക് 10000/- രൂപയും മെമൻ്റേയും നൽകുന്നു.
നാമനിർദ്ദേശങ്ങൾ 2021 ഡിസംബർ 20 വൈകിട്ട് 5 മണിക്ക് മുൻപായി ജനറൽ സെക്രട്ടറി, കെ.ജി.എം.ഒ.എ ഹെഡ്ക്വാർട്ടഴ്സ്, ജനറൽ ഹോസ്പിറ്റൽ ജംഗ്ഷൻ, തിരുവനന്തപുരം – 695 035 എന്ന വിലാസത്തിൽ ലഭിക്കണം.
അവാർഡുകൾ 2022 ഫെബ്രുവരി 13 ന് പാലക്കാട് വച്ച് നടക്കുന്ന കെ ജി എം ഒ എ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിൽ വച്ച് വിതരണം ചെയ്യുന്നതാണ്.