കൊച്ചി: കോവിഡ് വാക്സിൻ ആദ്യ ഡോസ് എടുത്തവർക്ക് തീയറ്ററിൽ പ്രവേശിപ്പിക്കുന്നതിൽ തീരുമാനം ഇന്ന് ഉണ്ടായേക്കും. കോവിഡ് അവലോകന യോഗം വിഷയം പരിഗണിക്കും. സിനിമാ സംഘടനകൾ ഈ ആവശ്യം സർക്കാരിനെ അറിയിച്ചിരുന്നു.
തീയറ്ററുകൾ വീണ്ടും തുറന്നിട്ടും പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ വിനോദ നികുതിയിൽ ഇളവ് വേണമെന്ന തീയറ്റർ ഉടമകളുടെ ആവശ്യം യോഗം ചർച്ചചെയ്യും. അതേസമയം മന്ത്രിസഭാ യോഗവും ഇന്ന് ചേരുന്നുണ്ട്.
‘മരക്കാര്‍’ തിയറ്ററുകളിലെത്തിക്കുന്നതിനുള്ള ശ്രമത്തിൻ്റെ ഭാഗമായി മന്ത്രി സജി ചെറിയാന് സിനിമാ സംഘടനകളുമായി വെള്ളിയാഴ്ച ചര്‍ച്ച നടത്തും. ചിത്രത്തിന്റെ നിര്‍മ്മാതാവിനും തിയറ്റര്‍ ഉടമകള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാനാണ് ചര്‍ച്ചയിലൂടെ ലക്ഷ്യമിടുന്നത്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe