കുവൈത്ത് സിറ്റി: കുവൈത്തിൽ (Kuwait) വീണ്ടും ഫാമിലി വിസയും ഫാമിലി വിസിറ്റ് വിസയും (family visa and family visit visa) അനുവദിച്ചുതുടങ്ങി. വിസ അനുവദിക്കുന്നതിനായി പ്രത്യേക നിബന്ധനകളും ആഭ്യന്തര മന്ത്രാലയം (Kuwait interior ministry) പുറത്തിറക്കിയിട്ടുണ്ട്. കൊവിഡ് വാക്സിനേഷൻ (covid vaccination) പൂർത്തിയാക്കിയവർക്ക് മാത്രമായിരിക്കും അനുമതി.
കുവൈത്ത് അംഗീകരിച്ച ഫൈസർ ബയോഎൻടെക്, ആസ്ട്രസെനിക, മൊഡേണ എന്നീ വാക്സിനുകളുടെ രണ്ട് ഡോസുകളോ ജോൺസൺ ആന്റ് ജോൺസന്റെ ഒറ്റ ഡോസ് വാക്സിനോ സ്വീകരിച്ചവർക്കായിരിക്കും കുടുംബ വിസയോ കുടുംബ സന്ദർശക വിസകളോ അനുവദിക്കുക. പ്രവാസികളുടെ ഭാര്യ അല്ലെങ്കിൽ ഭർത്താവിനോ 16 വയസിൽ താഴെയുള്ള മക്കൾക്കോ മാത്രമാണ് ഇപ്പോൾ വിസ അനുവദിക്കുന്നത്. വിസ അനുവദിക്കുന്നതിനുള്ള കുറഞ്ഞ ശമ്പള പരിധിയായ 500 ദിനാർ ഉൾപ്പെടെയുള്ള നിബന്ധനകളും ബാധകമാണ്.
കൊമേഴ്യസ്‍ വിസകൾക്ക് പുറണെ ഗവൺമെന്റ് വിസകളും ഇലക്ട്രോണിക് വിസകളും അനുവദിച്ചുതുടങ്ങി. ഓൺലൈൻ ഇലക്ട്രോണിക് സർവീസ് വെബ്സൈറ്റിലൂടെയും മൊബൈൽ ആപിലൂടെും വിസിറ്റ് വിസകളും വർക്ക് പെർമിറ്റുകളും അനുവദിക്കാനാരംഭിച്ചുവെന്നും അധികൃതർ അറിയിച്ചു. വിസ ഓൺ അറൈവൽ ഉൾപ്പെടെയുള്ള മറ്റ് സംവിധാനങ്ങൾ പടിപടിയായി പുനഃരാരംഭിക്കും.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe