നവംബര്‍ 18-ന് ആഗോള അവതരണം നടത്താനിരിക്കെ സ്കോഡയുടെ പുതിയ സെഡാന് വാഹനമായ സ്ലാവിയയുടെ ഡിസൈന്‍ സ്കെച്ച് ഔദ്യോഗികമായി വെളിപ്പെടുത്തി. ഈ മാസം അവതരിപ്പിക്കുമെങ്കിലും പുതുവര്‍ഷത്തിലായിരിക്കും സ്ലാവിയ വിപണിയില്‍ എത്തുകയെന്നാണ് വിവരം. നിലവില്‍ സ്കോഡയുടെ മിഡ് സൈസ് സെഡാന് ശ്രേണിയിലെ സാന്നിധ്യമായ റാപ്പിഡിൻ്റെ പകരക്കാരനായായിരിക്കും സ്ലാവിയ എത്തുകയെന്നാണ് ഏറ്റവും പുതിയ സൂചന.
എക്സ്റ്റീരിയര്‍ ഡിസൈന്‍ വെളിപ്പെടുത്തിയുള്ള സ്കെച്ചാണ് ഇപ്പോള്‍ സ്കോഡ പങ്കുവെച്ചിരിക്കുന്നത്. സ്കോഡയില് നിന്ന് അടുത്തിടെ വിപണിയില്‍ എത്തിയ ഒക്ടാവിയയ്ക്ക് സമാനമായ രൂപത്തിലാണ് സ്ലാവിയയുടെ എക്സ്റ്റീരിയറും ഒരുക്കിയിരിക്കുന്നത്. ഹെക്സഗൊണല്‍ ഗ്രില്ല്, വീതി കുറഞ്ഞ ഹെഡ്ലാമ്പ്. എല്‍ ഷേപ്പില്‍ ഒരുക്കിയിട്ടുള്ള എല്‍ ഇ ഡി ഡി ആര് എല്‍, മസ്കുലര്‍ ഭാവമുള്ള ബമ്പര്‍ എന്നിവയാണ് മുഖഭാവത്തെ ആഡംബരമാക്കുന്നത്.
കൂടുതല്‍ ദൃഢത തോന്നിക്കുന്ന വശങ്ങളാണ് സ്ലാവിയയിലുള്ളത്. ഡോറിലൂടെ നീളുന്ന ബെല്‍റ്റ് ലൈനും ക്രിസ്പ് ലൈനുമാണ് വശത്തെ ബോള്‍ഡ് ആക്കുന്നത്. അലോയി വീലും പുതിയ ഡിസൈനിലാണ് ഒരുങ്ങിയിട്ടുള്ളത്. പ്രീമിയം ഭാവമാണ് പിന്‍വശത്തിനുള്ളത്. ബോഡിലിയും ടെയ്ല്ഗേറ്റിലുമായി നല്‍കിയിട്ടുള്ള ടെയ്ല്‍ലാമ്പ്, ബൂട്ടിലെ സ്കോഡ ബാഡ്ജിങ്ങ്, ക്രോമിയം ലൈനും ബ്ലാക്ക് ആക്സെന്റും നല്‍കിയുള്ള ബമ്പര്‍ എന്നിവയാണ് പിന്‍വശത്തിന് പ്രീമിയം ഭാവം ഒരുക്കുന്നത്.
സ്കോഡയുടെ മിഡ്-സൈസ് എസ് യു വിയായ കുഷാക്കിന് അടിസ്ഥാനമായ MQB AO IN പ്ലാറ്റ്ഫോമിലായിരിക്കും സ്ലാവിയയും എത്തുകയെന്നാണ് സൂചന. ഇന്ത്യയിലെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനായി സ്കോഡ-ഫോക്സ്വാഗണ് ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്ന ഇന്ത്യ പ്രൊജക്ട് 2.0-യുടെ കീഴില്‍ അവതരിപ്പിക്കുന്ന മൂന്നാമത്തെ മോഡലായിരിക്കും സ്ലാവിയ എന്നാണ് വിലയിരുത്തലുകള്‍.
മെക്കാനിക്കല്‍ ഫീച്ചറുകളും കുഷാക്കുമായി പങ്കിട്ടായിരിക്കും സ്ലാവിയ എത്തുക. 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍, 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ എന്നീ ടി.എസ്.ഐ. പെട്രോള്‍ എന്‍ജിനുകളായിരിക്കും ഈ വാഹനത്തില്‍ നല്‍കുക. 1.0 ലിറ്റര്‍ എന്ജിന് 113 ബി.എച്ച്.പി. പവറും 175 എന്‍.എം. ടോര്‍ക്കും, 1.5 ലിറ്റര്‍ എന്ജിന് 148 ബി.എച്ച്.പി. പവറും 250 എന്‍ എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്, ഏഴ് സ്പീഡ് ഡി എസ് ജി എന്നീ ഗിയര്‍ബോക്സുകള്‍ ഇതില്‍ ട്രാന്സ്മിഷന് ഒരുക്കും.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe