ന്യൂഡൽഹി: ഭാരത് ബയോടെകിന്റെ കോവാക്സിന് അനുമതി നൽകുന്ന കാര്യത്തിൽ ലോകാരോഗ്യ സംഘടനയുടെ തീരുമാനം ഇന്ന്. ഇന്ന് ഉച്ചയ്ക്കുശേഷം ചേരുന്ന ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുക്കുക.അഞ്ചാം തവണയാണ് വിദഗ്ധ സമിതി യോഗം ചേരുന്നത്.
കഴിഞ്ഞ മാസം 26 ന് ചേർന്ന യോഗത്തിൽ വാക്സിൻ പ്രതിരോധശേഷി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സമർപ്പിക്കാൻ ഭാരത് ബയോടെക്കിനോട് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിരുന്നു.വാക്സിന്റെ സാങ്കേതിക വിവരങ്ങൾ വിലയിരുത്തിയ ശേഷം മാത്രമേ അംഗീകാരം നൽകു എന്ന നിലപാടിലാണ് ലോകാരോഗ്യ സംഘടന.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe