അബുദാബി: ട്വന്റി 20 ലോകകപ്പില്‍ സൂപ്പര്‍ 12 പോരാട്ടത്തില്‍ നമീബിയയെ 45 റണ്‍സിന് തകര്‍ത്ത് പാകിസ്താന്. ഗ്രൂപ്പിലെ നാലാം ജയത്തോടെ പാക് ടീം സെമിയിലെത്തി. ഇംഗ്ലണ്ടാണ് നേരത്തെ സെമിയിലെത്തിയ ടീം
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്താന് ഉയര്‍ത്തിയ 190 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ നമീബിയക്ക് പാക് ബൗളർമാരുടെ ഫോമിനു മുന്നിൽ പിടിച്ചു നിൽക്കാനായില്ല. നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് നേടാനെ കഴിഞ്ഞുള്ളൂ.
40 റൺസ് എടുത്ത് ക്രൈഗ് വില്യംസും 29 റൺസെടുത്ത സ്റ്റീഫൻ ബാർഡും മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഡേവിഡ് വൈസ് 27 റൺസ് നേടി.
പാകിസ്ഥാന് വേണ്ടി ഷദാബ് ഖാൻ, ഹാരിസ് റഊഫ് ഹസൻ അലി ഇമാദ് വാസിം എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നേടിയ പാക് ക്യാപ്റ്റന്‍ ബാബര്‍ അസം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ പാകിസ്താന് 189 റണ്‍സെടുത്തു.
ബാബർ അസം- മുഹമ്മദ് റിസ്വാൻ കൂട്ടുകെട്ടാണ് പാകിസതാന് മികച്ച സ്കോർ കണ്ടെത്താൻ സഹായിച്ചത്. 113 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 49 പന്തിൽ 70 റൺസാണ് ബാബർ അടിച്ചെടുത്തത്. ഈ ലോകകപ്പില്‍ നാല് മത്സരങ്ങളില്‍നിന്ന് അസമിന്റെ മൂന്നാം അര്‍ധസെഞ്ചുറിയാണിത്. 50 പന്തിൽ എട്ട് ഫോറിന്റെയും നാല് സിക്സിന്റെയും അകമ്പടിയോടെ 79 റൺസായിരുന്നു റിസ്വാന്റെ സംഭാവന. ഹഫീസ് 32 റൺസ് നേടി.
നമീബിയയ്ക്കു ലഭിച്ച രണ്ടു വിക്കറ്റുകള്‍ ഡേവിഡ് വീസ്, യാന്‍ ഫ്രൈലിങ്ക് എന്നിവര്‍ പങ്കിട്ടു.
തുടർച്ചയായ നാല് ജയത്തോടെ പാക് പട സെമി ഉറപ്പിച്ചിട്ടുണ്ട്. യോഗ്യത റൗണ്ട് കടന്നു വന്ന നമീബിയ രണ്ടു മത്സരങ്ങളിൽ നിന്ന് ഒരു ജയത്തോടെ ഗ്രൂപ്പിൽ നാലാം സ്ഥാനത്താണ്. സൂപ്പർ 12 ലെ ആദ്യ മത്സരത്തിൽ സ്കോട്ട്ലന്റിനെ തോൽപ്പിച്ച നമീബിയ അഫ്ഗാനോട് തോറ്റു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe