ന്യൂഡല്‍ഹി: രാജ്യത്തെ 13 സംസ്ഥാനങ്ങളിലായി 29 നിയമസഭാ മണ്ഡലങ്ങളിലേക്കും, കേന്ദ്ര ഭരണപ്രദേശമായ ദാദ്ര ആന്‍ഡ് നഗര്‍ ഹവേലിയടക്കം മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നു.
കേന്ദ്ര ഭരണപ്രദേശമായ ദാദ്രനഗര്‍ ഹവേലി, ഹിമാചലിലെ മാണ്ഡി, മധ്യപ്രദേശിലെ ഖന്ദ്വ എന്നീ ലോക്സഭാ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. മൂന്ന് മണ്ഡലങ്ങളിൽ ഖന്ദ്വയിൽ മാത്രമാണ് ബിജെപിക്ക് മുന്നേറാനായത്.
ഹിമാചൽപ്രദേശിൽ ബിജെപിയുടെ സിറ്റിംഗ് സീറ്റായ മാണ്ഡി മണ്ഡലം കോൺഗ്രസ് പിടിച്ചെടുത്തു. മാണ്ഡിയിൽ 8766 വോട്ടിന് കോൺഗ്രസ് സ്ഥാനാർഥി പ്രതിഭ സിംഗ് വിജയിച്ചു. മുൻ മുഖ്യമന്ത്രി കൂടിയായ വീര ഭഭ്ര സിംഗിന്റെ ഭാര്യയാണ് പ്രതിഭ.
ദാദ്രനഗര്‍ ഹവേലി മണ്ഡലത്തിൽ ശിവസേനയുടെ കലാബെൻ ദെൽക്കർ 51,300 വോട്ടുകൾക്ക് വിജയിച്ചു. ബിജെപിയുടെ മഹേഷ് ഗാമിതിനെയാണ് തോൽപ്പിച്ചത്. മഹാരാഷ്ട്രയ്ക്ക് പുറത്ത് ശിവസേനയുടെ ആദ്യ വിജയമാണിത്.
ഖന്ദ്വയിൽ ബിജെപിയുടെ ഗ്യാനേശ്വർ പട്ടീൽ കോൺഗ്രസിന്റെ രാജ്നാരായൺ സിംഗ് പുർനിയെ തോൽപ്പിച്ചു. 80,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപി സീറ്റ് നിലനിർത്തിയത്.
പശ്ചിമബംഗാളില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടി. ബിജെപിയുടെ രണ്ട് സിറ്റിങ് സീറ്റുകള്‍ തൃണമൂല്‍ പിടിച്ചെടുത്തു. നാല് നിയമസഭാ മണ്ഡലങ്ങളിലും തൃണമൂല്‍ വ്യക്തമായ ഭൂരിപക്ഷം നേടി.
അസമില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ച് സീറ്റുകളിലും ബിജെപി സഖ്യം വ്യക്തമായ ഭൂരപക്ഷം നേടി. ഇതില്‍ ബിജെപി വിജയിച്ച മൂന്ന് സീറ്റുകളും കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളാണ്. ഏപ്രിലില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപി ടിക്കറ്റില്‍ മത്സരിച്ചവരാണ് വിജയിച്ചത്. മരിയാനിയില്‍ രൂപജ്യോതി കുര്‍മി (മരിയാനി), സുശാന്ത ബോര്ഗോഹൈന് (തൗറ), ഫണിധര്‍ താലൂക്ദാര്‍ (ഭാബാനിപൂര്‍) എന്നിവരാണ് ജയിച്ചത്. മറ്റു രണ്ടു സീറ്റുകളില്‍ ബിജെപി സഖ്യകക്ഷിയായ യുപിപിഎലും വിജയിച്ചു.
മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് നിയമസഭാ മണ്ഡലങ്ങളില്‍ രണ്ടെത്തില്‍ ബിജെപിയും ഒരിടത്തും കോണ്‍ഗ്രസുമാണ് മുന്നിട്ട് നില്‍ക്കുന്നത്. പൃഥിപുറിലും ജോബാറ്റിലുമാണ് ബിജെപി മുന്നേറുന്നത്. രണ്ടും കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളാണ്. അതേ സമയം ബിജെപിയുടെ സിറ്റിങ് സീറ്റായ റായ്ഗോണില്‍ കോണ്‍ഗ്രസിനാണ് ലീഡ്. ഉപതിരഞ്ഞെടുപ്പ് നടന്ന ഖന്ദ്വ ലോക്സഭാ സീറ്റില്‍ ബിജെപിയാണ് മുന്നില്‍.
കര്‍ണ്ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് സീറ്റുകളില്‍ ഒന്നില്‍ ബിജെപിയും രണ്ടാമത്തെ സീറ്റില്‍ കോണ്‍ഗ്രസും വിജയിച്ചു. ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്ന ഹങ്ഗാളിലാണ് കോണ്‍ഗ്രസ് വിജയം. മനേ ശ്രീനിവാസ് 7373 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സീറ്റ് നേടിയത്. സിന്ദാഗി മണ്ഡലത്തില്‍ ബിജെപി വിജയിച്ചു. ജെഡിഎസിന്റെ സിറ്റിങ് സീറ്റായിരുന്ന സിന്ദ്ഗിയില് ബിജെപി 31185 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.
ബിഹാറില്‍ ഭരണകക്ഷിയായ ജെഡിയുവിന്റെ രണ്ട് സിറ്റിങ് സീറ്റുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇവിടെ ജെഡിയുവും ആര്‍ജെഡിയും ഓരോ സീറ്റില്‍ ലീഡ് നേടിയിട്ടുണ്ട്. മേഖലയയിലെ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളില്‍ എന്‍പിപി രണ്ട് സീറ്റുകളിലും യുഡിപി ഒരു സീറ്റിലും ലീഡ് നേടി.
രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് നട്ന രണ്ട് സീറ്റിലും കോണ്‍ഗ്രസിന് ജയിക്കാനായി. ബിജെപിയുടെ സിറ്റിങ് സീറ്റായ ധരിവാദില്‍ 18655 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയിച്ചത്.വല്ലഭ് നഗറിലും കോണ്‍ഗ്രസ് മികച്ച ഭൂരിപക്ഷം നേടി. ഇവിടെ ബിജെപി നാലാം സ്ഥാനത്തായി.
മഹാരാഷ്ട്രയിലെ ദെഗ്ലൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ജിതേഷ് റാവുസാഹിബ് അന്തുപൂര്‍കര്‍ 27763 വോട്ടുകള്‍ക്ക് ജയിച്ചു. ആന്ധ്രപ്രദേശിലെ ബദ്വേല്‍ മണ്ഡലത്തില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തിന് വിജയിച്ചു. ഹരിയാണയില്‍ ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ നേതാവ് അഭയ് ചൗട്ടല എല്ലനാബാദ് മണ്ഡലത്തില്‍ നിന്ന് വിജയിച്ചു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe