ന്യൂഡല്‍ഹി: നാവിക സേനയുടെ കിലോ ക്ലാസ് എന്ന മുങ്ങിക്കപ്പലിലെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് സര്‍വീസിലുള്ള രണ്ട് കമാന്‍ഡര്‍മാര്‍ അടക്കം ആറ് പേര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഇവരില്‍ വിരമിച്ച രണ്ട് നാവിക ഉദ്യോഗസ്ഥരുമുണ്ട്. അഴിമതിവിരുദ്ധ നിയമവും ഐപിസിയിലെ മറ്റ് വകുപ്പുകളും ചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ഇന്ത്യയുടെ കിലൊ ക്ലാസ് അന്തര്‍വാഹനിയുടെ രഹസ്യവിവരങ്ങള്‍ പ്രതികള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ചോര്‍ത്തി നല്‍കിയെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്.
സപ്തംബര്‍ 3ന് രന്ദീപ് സിങ്, എസ് ജെ സിങ് തുടങ്ങി നാവികസേനയിലെ രണ്ട് ഓഫിസര്‍മാരെ അറസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തുവരുന്നത്. തുടര്‍ന്ന് രന്ദീപ് സിങ്ങിന്റെ വസതിയില്‍ നടത്തിയ പരിശോധനയില്‍ രണ്ട് കോടി രൂപ കണ്ടെത്തി.
തുടര്‍ന്ന് വെസ്റ്റേണ്‍ നാവല്‍ കമാന്‍ഡിലെ കമാന്‍ഡര്‍ അജിത് കുമാര്‍ പാണ്ഡെയെയും ഇദ്ദേഹത്തിന് കീഴിലുള്ള മറ്റൊരു കമാന്‍ഡറെയും അറസ്റ്റ് ചെയ്തു. ഇവരാണ് വിരമിച്ച നാവിക ഉദ്യോഗസ്ഥര്‍ക്ക് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയത്. വിരമിച്ചവര്‍ വിദേശ കമ്ബനികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്.
സാധാരണ നിലയില്‍ ജാമ്യം ലഭിക്കാതിരിക്കാനായാണ് സിബിഐ തിരക്കിട്ട് ഇന്ന് കുറ്റപത്രം സമര്‍പ്പിച്ചത്. കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്.
ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടായതിനാല്‍ എഫ്ഐആര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സപ്തംബര്‍ 2നാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സിബിഐയിലെ ഉയര്‍ന്ന ഘടകമാണ് അന്വേഷണം നടത്തുന്നത്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe