തിരുവനന്തപുരം; പരീക്ഷ ഭവനിൽ മിന്നൽ സന്ദർശനം നടത്തി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അപേക്ഷകർ വിളിക്കുമ്പോൾ ഫോൺ എടുക്കുന്നില്ല എന്ന പരാതിയെ തുടർന്നായിരുന്നു മന്ത്രിയുടെ സന്ദർശനം. ഇന്ന് ഉച്ചയ്ക്ക് നാല് മണിയോടെയായിരുന്നു മന്ത്രി പരീക്ഷാ ഭവനിൽ എത്തിയത്.
പരീക്ഷാഭവനിൽ എത്തിയ മന്ത്രി റിസപ്ഷനിലേക്ക് നേരെ കയറിച്ചെന്ന് അവിടെയുണ്ടായിരുന്ന ജീവനക്കാരനോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു.മന്ത്രി എത്തിയതറിഞ്ഞ് റിസപ്ഷനിൽ എത്തിയ ഉന്നത ഉദ്യോഗസ്ഥരോട് മന്ത്രി തനിക്ക് ലഭിച്ച പരാതികൾ ചൂണ്ടിക്കാട്ടി. അപേക്ഷകരുടെയും പരാതിക്കാരുടെയും ഫോൺ അറ്റൻഡ് ചെയ്യാൻ കൂടുതൽ ആളുകളെ നിയോഗിക്കണമെന്നും വേണ്ടിവന്നാൽ കൂടുതൽ ടെലിഫോൺ ലൈനുകൾ ഇതിനായി ഉപയോഗിക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി.ഇത്തരത്തിലുള്ള പരാതി ഇനിമേൽ ഉണ്ടാകരുതെന്നും അതിനു വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും മന്ത്രി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe