ദോഹ: ചൂട് മാറി, രാജ്യം തണുപ്പിലേക്ക് നീങ്ങുന്നതിനിടെ പനിക്കെതിരെ ജാഗ്രത പാലിക്കാൻ നിർദേശിച്ച് ആരോഗ്യ മന്ത്രാലയം. 50 വയസ്സിന് മുകളിലുള്ളവർ ശൈത്യകാലത്തിന് മുമ്പായി പനി വാക്സിൻ സ്വീകരിക്കണമെന്ന് റുമൈല ആശുപത്രി മെഡിക്കൽ ഡയറക്ടറും ഖത്തർ നാഷനൽ ഹെൽത്ത്് സ്ട്രാറ്റജി അംഗവുമായ ഡോ. ഹനാദി അൽ ഹമദ്. കാലാവസ്ഥ മാറിത്തുടങ്ങുകയും ശൈത്യകാലം ആരംഭിക്കുകയും ചെയ്യുന്നതോടെ, ജലദോഷം, പനി, ശ്വാസകോശ രോഗങ്ങൾ ബാധിച്ച വൈറൽ രോഗികളുടെ എണ്ണം കൂടാൻ സാധ്യതയേറെയാണ്. മുതിർന്നവരിലേക്ക് രോഗം എളുപ്പത്തിൽ പകരാനും സങ്കീർണതകളിേലക്ക് നീങ്ങാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ 50 വയസ്സിനു മുകളിലുള്ളവർ പനിക്കെതിരായ കുത്തിവെപ്പ് അടിയന്തരമായി സ്വീകരിക്കണമെന്ന് അഭ്യർഥിക്കുന്നതായി ഡോ. ഹനാദി അൽ ഹമദ് പറഞ്ഞു.
കോവിഡ് ഭീതി ഇപ്പോഴും ഒഴിഞ്ഞിട്ടില്ല എന്നതിനാൽ സ്വയം പരിരക്ഷക്ക് സാധ്യമായ എല്ലാ മാർഗങ്ങളും സ്വീകരിക്കണം. പനി വാക്സിൻ എടുക്കൽ മുൻകാലത്തേക്കാൾ അനിവാര്യമാണ്. കുത്തിവെപ്പെടുത്ത് ശരീരം പ്രതിരോധശേഷി ആർജിക്കാൻ രണ്ടാഴ്ചയെങ്കിലും വേണ്ടിവരും. അതുകൊണ്ടുതന്നെ മുതിർന്നവർ എത്രയും നേരത്തെ വാക്സിൻ സ്വീകരിക്കുക എന്നത് നിർബന്ധമാണ്. നിങ്ങളുടെ ആരോഗ്യത്തിനും കുടുംബത്തിെൻറ ആരോഗ്യത്തിനും സംരക്ഷണം നൽകുന്നതിന് വാക്സിൻ അനിവാര്യമാണ് -ഡോ. ഹനാദി അൽ ഹമദ് പറഞ്ഞു.
പരമാവധി പേർക്കും വാക്സിൻ ഉറപ്പാക്കുന്നതിനായി ആരോഗ്യമന്ത്രാലയത്തിനു കീഴിൽ എച്ച്.എം.സി, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങൾ പ്രവർത്തന സജ്ജമാണെന്നും അവർ അറിയിച്ചു. 27 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും 45ലധികം സ്വകാര്യ ക്ലിനിക്കുകളിലുമായി സൗജന്യ വാക്സിനേഷൻ നൽകുമെന്നും അദ്ദേഹം പറഞ്ഞു. 2021 സെപ്റ്റംബർ ഒന്നിനാണ് ആ സീസണിലെ വാക്സിനേഷൻ ആരംഭിച്ചത്.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe