ജിദ്ദ: സൗദിയില്‍ കൂടുതല്‍ സ്ഥലളില്‍ അടുത്ത വര്‍ഷം അവസാനത്തോടെ 10 നഗരങ്ങളിലായി സിനിമ തിയറ്ററുകള്‍ വ്യാപിപ്പിക്കാൻ പദ്ധതി.രാജ്യത്ത് നിലവില്‍ ആറു നഗരങ്ങളിലാണ് സിനിമ തിയറ്ററുകളുള്ളത്. 2022 അവസാനത്തോടെ ഇത് 10 നഗരങ്ങളിലേക്കു വ്യാപിപ്പിക്കണമെന്ന് മജിദ് അല്‍ഫുത്തൈം സിനിമാസിൻറെയും ലെഷര്‍ ആന്‍ഡ് എന്റര്ടെയ്ന്മെന്റിൻറെയും സി.ഇ.ഒ ഇഗ്നസ് ലഹൂദ് പറഞ്ഞു.റിയാദില്‍ നടക്കുന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെൻറ് ഇനീഷ്യേറ്റിവ് സമ്മേളനത്തിലാണ് ലഹൂദ് ഇക്കാര്യം വ്യക്തമാക്കിയത്.
സൗദി വിപണിയില്‍ 2000ത്തോളം സിനിമാശാലകള്‍ക്ക് സാധ്യതയുള്ളതായി പഠനങ്ങളിലൂടെ വ്യക്തമായിട്ടുണ്ട്. സൗദി അറേബ്യയില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നതില്‍ 10 ശതമാനം അറബി സിനിമകളാണെന്നും ഇത് ബോക്സ് ഓഫിസിൻറെ 25 ശതമാനത്തിലധികം വരുമെന്നും അദ്ദേഹം പറഞ്ഞു.
മജിദ് അല്‍ ഫുത്തൈമിൻറെ സിനിമ വിഭാഗമായ വോക്സ് സിനിമാസിന് നിലവില്‍ രാജ്യത്തൊട്ടാകെ 15 തിയറ്ററുകളിലായി ആകെ 154 സ്ക്രീനുകളുണ്ട്. അടുത്ത അഞ്ചു വര്‍ഷത്തിനകം ഇത് മൂന്നിരട്ടിയാക്കി വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
35 വര്‍ഷത്തിനുശേഷം 2018ലാണ് രാജ്യത്ത് സിനിമാ പ്രദര്‍ശനത്തിന് അനുമതി നല്‍കിയത്. 1980 തുടക്കത്തിലാണ് സൗദിയില്‍ സിനിമകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. 2018 ഏപ്രില്‍ മാസത്തില്‍ ഹോളിവുഡ് ചിത്രമായ ബ്ലാക് പാന്തര്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് രാജ്യം വലിയൊരു സാംസ്കാരിക പരിവര്‍ത്തനത്തിന് തുടക്കംകുറിച്ചത്.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe