പ്രമുഖ ഇലക്‌ട്രിക്ക് ടൂ-വീലറുകളിലൊന്നായ ‘ജോയ്-ഇ-ബൈക്കി’ന്റെ നിർമാതാക്കളായ വാർഡ്‌വിസാർഡ് 2022 സാമ്പത്തിക വർഷം പകുതിയായപ്പോൾ 7000ത്തിലധികം ഇലക്‌ട്രിക്ക് ടൂ-വീലറുകൾ വിറ്റഴിച്ചു.
ഏറ്റവും ഉയർന്ന എണ്ണംകുറിച്ച കമ്പനി 2022 സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ 33.51 കോടി രൂപ വരുമാനം നേടിയെന്നും കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. 2021ൽ ഇത് 6.90 കോടി രൂപയായിരുന്നു. 386 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.
അർധ വാർഷിക വരുമാനം 45.04 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷത്തെ 10.41 കോടി രൂപ കണക്കാക്കുമ്പോൾ 332 ശതമാനം വളർച്ച. സാമ്പത്തിക വർഷം രണ്ടാം പാദത്തിലെ 5000ത്തിലധികം ഇലക്‌ട്രിക്ക് ടൂ-വീലറുകളുടെ വിൽപ്പനയിലൂടെ കമ്പനി നികുതി കൊടുക്കും മുമ്പ് 2.35 കോടി രൂപയുടെ വരുമാനവും നികുതിക്കു ശേഷം 1.61 കോടി രൂപയും കുറിച്ചു.
2021ൽ ഈ കാലയളവിലെ വരുമാനം 28 ലക്ഷം രൂപയായിരുന്നു. 739 ശതമാനം വളർച്ച. കഴിഞ്ഞ വർഷത്തെ വളർച്ച 475 ശതമാനമായിരുന്നു.കഴിഞ്ഞ വർഷത്തെ വാർഷിക കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ വാർഡ്‌വിസാർഡ് ഈ വർഷം പകുതിയായപ്പോൾ തന്നെ ആ നേട്ടം മറികടന്നുവെന്നും ഇലക്‌ട്രിക് ടൂ-വീലറുകളോടുള്ള ആളുകളുടെ താൽപര്യം ഏറിയത് എല്ലാ തലത്തിലും കമ്പനിക്ക് നേട്ടമായെന്നും അറിയിച്ചിട്ടുണ്ട്.
വർധിച്ചു വരുന്ന ഇന്ധന വിലയും അധികൃതരുടെ ഭാഗത്തു നിന്നുള്ള പിന്തുണയും പല സംസ്ഥാനങ്ങളിലും ഇലക്‌ട്രിക്ക് വാഹനങ്ങൾ ഉപഭോക്താക്കളുടെ ആദ്യ ചോയ്സായി മാറിയെന്നും ഉൽസവ കാലത്ത് ബുക്കിങിലും അന്വേഷണങ്ങളിലും വൻ വർധന കാണുന്നുണ്ടെന്നും സാമ്പത്തിക വർഷത്തിന്റെ ബാക്കി പാദത്തിൽ കൂടി വളർച്ച തുടരുമെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും പുതിയ എക്സ്പീരിയൻസ് കേന്ദ്രങ്ങൾ ആരംഭിക്കുന്നതും വാർഷിക ഉൽപ്പാദനം വർധിപ്പിക്കുന്നതും വഴി കൂടുതൽ നഗരങ്ങളിലും അർധ നഗരങ്ങളിലുമുള്ള ഉപഭോക്താക്കളിലേക്ക് എത്തുന്നതിന് ലക്ഷ്യമിടുകയാണെന്നും വാർഡ്വിസാർഡ് ഇന്നവേഷൻസ് ആൻഡ് മൊബിലിറ്റി ലിമിറ്റഡ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ സ്നേഹ ഷൗചെ പറഞ്ഞു.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe