ദുബായ്: ദീപാവലി അടുത്തതോടെ മധുരപലഹാരങ്ങളുടെ നറുമണമുയരുന്ന വിപണിയിൽ കച്ചവടം കുതിക്കുന്നു. സ്വദേശികളടക്കമുള്ള മറുനാട്ടുകാരും ഉത്തരേന്ത്യൻ, ബംഗാളി രുചികളുടെ ആരാധകരായതിനാൽ എല്ലാ കടകളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
ബർദുബായ്, കരാമ, സത്വ, ദെയ്റ, ഖിസൈസ് എന്നിവിടങ്ങളിലെ കടകളിൽ ദീപാവലി സ്പെഷൽ അവതരിപ്പിച്ചിട്ടുണ്ട്. േകാവിഡ് ആശങ്ക നീങ്ങി ഉത്സവകാലം മടങ്ങിയെത്തിയതിന്റെ സന്തോഷത്തിലാണ് വ്യാപാരികൾ.ബർഫി, പേഡ, ലഡു, ഹൽവ, മൈസൂർപാക്ക്, ജിലേബി, ദിൽകുഷ് തുടങ്ങിയവയുടെ വിവിധയിനങ്ങൾ ഇത്തവണയുണ്ട്.വലിയ കടകളിൽ ഓരോ ഇനത്തിനും പ്രത്യേക മേഖലയൊരുക്കി.
10 ഇനം ലഡു അവതരിപ്പിച്ചവരുമുണ്ട്. വൻ ഓഫറുകളോടെയാണു വിൽപന. ചോക് ലേറ്റ്, ലഡു, ബർഫി, പേഡ, ജിലേബി, അണ്ടിപ്പരിപ്പ്, ബദാം തുടങ്ങിയവ ഉൾപ്പെടുന്ന ഗിഫ്റ്റ് പായ്ക്കറ്റിനും ആവശ്യക്കാരേറെയാണ്. ഉത്തരേന്ത്യക്കാരിൽ പലരും 10 ദിവസമാണ് ദീപാവലി ആഘോഷിക്കുന്നത്.
ദീപാവലിയോടനുബന്ധിച്ച് ബർദുബായ് മേഖലയിൽ കുപ്പിവളക്കച്ചവടവും പൊടിപൊടിക്കുന്നു. നേപ്പാൾ, പാക്കിസ്ഥാൻ, ശ്രീലങ്കൻ വനിതകളും ഇന്ത്യൻ വളകൾ ഇഷ്ടപ്പെടുന്നു. കല്ലുവള, ലോഹവള, തുടങ്ങിയവയും പലനിറങ്ങളിൽ ലഭ്യമാണ്.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe