ദുബായ് : സൗന്ദര്യവും സൗരഭ്യവും ഒരുമിക്കുന്ന ദുബായ് മിറക്കിൾ ഗാർഡൻ സന്ദർശകർക്കായി തുറന്നു. ഒട്ടേറെ പുതുമകളോടെയാണ് പത്താമത് സീസൺ. ദുബായ് ലാൻഡിന്റെ ഹൃദയഭാഗത്ത് 72,000 ചതുരശ്ര മീറ്ററിൽ 120ൽ ഏറെ ഇനങ്ങളിലായി 15 കോടിയിലേറെ പുഷ്പങ്ങളും അപൂർവ സസ്യങ്ങളുമുള്ള വസന്തലോകമാണിത്.
ജലസേചനത്തിനും മറ്റുമായി ഏറ്റവും നൂതന സംവിധാനങ്ങളാണുള്ളത്. മലിനജലം ശുദ്ധീകരിച്ച് തുള്ളിനന നടത്തുന്നു. ഫംഗസുകളെയും മറ്റു രോഗങ്ങളെയും പ്രതിരോധിക്കാൻ ശേഷിയുള്ള ചെടികളാണ്. എക്സ്പോ സന്ദർശകരെ കൂടി കണക്കിലെടുത്ത് മിറക്കിൾ ഗാർഡനിൽ കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി സിറ്റി ലാൻഡ് ഗ്രൂപ്പ് വൈസ് ചെയർമാൻ അബ്ദുൽ നാസർ റഹാൽ പറഞ്ഞു. കുട്ടികൾക്കുള്ള പ്രത്യേക മേഖലയിൽ അനിമേഷൻ, കാർട്ടൂൺ പരിപാടികളുണ്ടാകും. സന്ദർശകർ സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും നിർദേശിച്ചു.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe