ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 10,423 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 443 പേർ മരിച്ചു. കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കേസാണിത്.
15,021 രോഗമുക്തി നേടി. നിലവിൽ ഒന്നര ലക്ഷത്തോളം പേരാണ് ചികിത്സയിൽ കഴിയുന്നത്. 98.21 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ആകെ കൊവിഡ് കേസുകൾ 3,42,96,237 ആണ്. ആകെ മരണം 4,58,880 ആണ്.
എല്ലാവരും വാക്സിൻ സ്വീകരിക്കുന്നു എന്ന് ഉറപ്പാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെ വീടുകൾ തോറുമുള്ള പ്രചാരണത്തിന് ഇന്ന് തുടക്കം കുറിക്കും. ഡിസംബർ ഒന്നിന് മുൻപ് പ്രായപൂർത്തിയായ എല്ലാവർക്കും ആദ്യ ഡോസ് വാക്സിൻ ഉറപ്പാക്കാനാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകിയ നിർദേശം.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















