ഖത്തർ : സുഗന്ധത്തിന് കീർത്തി കേട്ട നാടാണ് അറേബ്യ. വിഖ്യാത നാടകകൃത്ത് വില്യം ഷേക്സ്പിയറിന്റെ മാക്ബത്തിൽ പോലും അറേബ്യൻ സുഗന്ധമഹിമയെ കുറിച്ച് പരാമർശമുണ്ട്. മേഖലയിലെ ആദ്യത്തെ പെർഫ്യൂം മ്യൂസിയം പേൾ ഖത്തറിൽ പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. പത്തൊൻപതാം നൂറ്റാണ്ടിൽ നിർമിച്ചവ മുതലുള്ള വ്യത്യസ്തങ്ങളായ സുഗന്ധക്കൂട്ടുകളുടെ കമനീയ ശേഖരമാണ് സന്ദർശകർക്കായി ഇവിടെ ഒരുക്കിയിട്ടുള്ളത്.
റീം അബു ഇസ്സയുടെ ഉടമസ്ഥതയിലുള്ള മ്യൂസിയത്തിൽ പെർഫ്യൂം ഉത്പാദനത്തെ കുറിച്ച് സന്ദർശകർക്ക് മനസിലാക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വിവിധങ്ങളായ ഫ്രഞ്ച് പെർഫ്യൂമുകളും, ഒപ്പം 1960 റോളക്സ് പെർഫ്യൂം, 1926 റോൾസ് റോയ്സ് പെർഫ്യൂം എന്നിവയും മ്യൂസിയത്തിന്റെ സവിശേഷതകളാണ്. ഫേസ് പൗഡറുകൾ, ലിപ്സ്റ്റിക്കുകൾ തുടങ്ങിയവയുടെ ശേഖരവും മ്യൂസിയത്തിലുണ്ട്.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe