റിയാദ്: ലോകത്തിലെ ഏറ്റവും ലാഭകരമായ കമ്പനിയായി സൗദി അറേബ്യയുടെ ദേശീയ എണ്ണക്കമ്പനിയായ അരാംകോ. ഗൂഗ്ൾ, ആമസോൺ, ആപ്പിൾ, എക്സോൺ മൊബീൽ, ഷെൽ തുടങ്ങിയ ഐ.ടി, എനർജി കമ്പനികളെ പിന്തള്ളിയാണ് സൗദി അരാംകോ ഏറ്റവും ലാഭമുള്ള കമ്പനിയായി മാറിയത്. എണ്ണവിലയിലെ സമീപകാല വർധനയാണ് അരാംകോക്ക് തുണയായത്. ഇൗ വർഷം മൂന്നാം ക്വാർട്ടറിലെ അറ്റാദായം ഒരുവർഷം മുമ്പുള്ള 11.8 ശതകോടി ഡോളറിനെക്കാൾ 158 ശതമാനം വർധിച്ച് 30.4 ശതകോടി ഡോളറായി വർധിച്ചു. വിൽപന 80 ശതമാനം വർധിച്ച് 96 ശതകോടി ഡോളറായി. പ്രധാന വിപണികളിലെ വർധിച്ച സാമ്പത്തിക പ്രവർത്തനത്തിെൻറയും ഊർജ ആവശ്യകതയിലെ തിരിച്ചുവരവിെൻറയും സാമ്പത്തിക അച്ചടക്കത്തിെൻറയും ഫലമാണ് അസാധാരണമായ ഈ പ്രകടനമെന്ന് അരാംകോ പ്രസിഡൻറും സി.ഇ.ഒയുമായ അമിൻ നാസർ പ്രസ്താവനയിൽ പറഞ്ഞു.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe