ദോഹ: ഖത്തറിൽ(Qatar)127പേർക്ക് കൂടി കൊവിഡ്(covid) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. 89 പേർ കൂടി രാജ്യത്ത് പുതിയതായി രോഗമുക്തി നേടി. ആകെ 237,543 പേരാണ് ആകെ രോഗമുക്തി നേടിയിട്ടുള്ളത്.
പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളിൽ 111 പേർ സ്വദേശികളും 16 പേർ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമാണ്. കൊവിഡ് ബാധിച്ച് പുതിയതായി ഒരു മരണം റിപ്പോർട്ട് ചെയ്തു. 611 പേരാണ് ഖത്തറിൽ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 239,374 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. നിലവിൽ 1,220 പേർ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. 23,226 കൊവിഡ് പരിശോധനകൾ കൂടി പുതിയതായി നടത്തി. ഇതുവരെ 2,836,779 കൊവിഡ് പരിശോധനകളാണ് ഖത്തറിൽ നടത്തിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ആരെയും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിട്ടില്ല.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe