ന്യൂഡൽഹി: കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ ജീവനക്കാരുടെ ഹാജർ രേഖപ്പെടുത്താൻ ബയോമെട്രിക് പഞ്ചിങ് സംവിധാനം തിരികെ കൊണ്ടുവരാനൊരുങ്ങി കേന്ദ്രസർക്കാർ. നവംബർ എട്ടുമുതൽ വീണ്ടും ബയോമെട്രിക് പഞ്ചിങ് ഏർപ്പെടുത്തും.2020ൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വിരലടയാളം പതിച്ച് ഹാജർ രേഖപ്പെടുത്തുന്ന ബയോമെട്രിക് പഞ്ചിങ് സംവിധാനം ഒഴിവാക്കിയിരുന്നു. കോവിഡ് മുൻ കരുതലുകളുടെ ഭാഗമായായിരുന്നു തീരുമാനം.
ബയോമെട്രിക് മെഷീനുകൾക്ക് സമീപം സാനിറ്റൈസറുകൾ നിർബന്ധമാക്കണം. ഹാജർ രേഖപ്പെടുത്തുന്നതിനുമുമ്പും ശേഷവും ജീവനക്കാർ കൈകൾ അണുവിമുക്തമാക്കുന്നുണ്ടെന്ന് വകുപ്പുമേധാവികൾ ഉറപ്പാക്കണം.ഹാജർ രേഖപ്പെടുത്തുമ്പോൾ ആറടി അകലം പാലിക്കണം. മാസ്ക് ധരിക്കണം. ആവശ്യമെങ്കിൽ, തിരക്ക് ഒഴിവാക്കാൻ അധിക മെഷീനുകൾ സ്ഥാപിക്കാം. -ഉത്തരവിൽ പറയുന്നു. കൂടിക്കാഴ്ചകൾക്ക് കഴിയുന്നത്ര വീഡിയോ കോൺഫറൻസിങ് രീതി തുടരണമെന്നും മന്ത്രാലയം നിർദേശിച്ചു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















