ഗ്ലാസ്ഗോ: 2070-ഓടെ ഇന്ത്യയുടെ കാർബൺ പുറന്തള്ളൽ നെറ്റ് സീറോ ആക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗ്ലാസ്‌ഗോയിൽ നടക്കുന്ന കോപ് 26 ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.2030 ഓടെ ഇന്ത്യ 50 ശതമാനവും പുനരുപയോഗിക്കാവുന്ന ഊർജ്ജമായിരിക്കും ഉപയോഗിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.കാലാവസ്ഥ വ്യതിയാനത്തെ നേരിട്ട രീതികൾ സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം. വരും തലമുറക്ക് കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചുള്ള അവബോധം ഇതിലൂടെ ഉണ്ടാക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കാലാവസ്ഥാ പ്രതിസന്ധിയെ നേരിടുന്ന കാര്യത്തിൽ അതുണ്ടാക്കുന്ന ദൂഷ്യഫലങ്ങൾ കുറയ്ക്കുന്നതിനും അതിൽനിന്നുളവാകുന്ന അവസരങ്ങൾ ഉപയോഗിക്കുന്നതിനും പ്രാധാന്യം കൊടുത്തേതീരൂവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിന്റെ കാരണങ്ങൾ നിയന്ത്രിക്കുന്നതിനെക്കുറിച്ചും വരാനിടയുള്ള പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിനെക്കുറിച്ചും മാത്രം പറയുന്നത് അതിന്റെ ആഘാതം കൂടുതൽ അനുഭവിക്കുന്ന വികസ്വര രാജ്യങ്ങളോടുള്ള അനീതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















