ന്യൂഡൽഹി: ഇന്ത്യയുടെ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിന് അഞ്ച് രാജ്യങ്ങൾ കൂടി അംഗീകരിച്ചു. കിർഗിസ്താൻ, മൗറീഷ്യസ്, മംഗോളിയ, പലസ്തീൻ, എസ്തോനിയ എന്നീ രാജ്യങ്ങളുടെ അംഗീകാരമാണ് ലഭിച്ചതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ മാസം ഹംഗറി, സർബിയ എന്നീ രാജ്യങ്ങളും ഇത്തരത്തിൽ അനുമതി നൽകിയതായി പ്രഖ്യാപിച്ചിരുന്നു. കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് പരസ്പരം അംഗീകരിക്കുയെന്ന നയത്തിന്റെ അടിസ്ഥാനത്തിലാണിതെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്ല വ്യക്തമാക്കി.
ജി-20 ഉച്ചകോടിയിൽ കൊറോണ സർട്ടിഫിക്കറ്റിന് പരസ്പരാംഗീകാര നയം സ്വീകരിക്കുന്ന വിഷയം ഇന്ത്യ മുന്നോട്ടുവച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. വാക്സിനേഷൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ യൂറോപ്യൻ യൂണിയനുമായി പ്രത്യേകം ചർച്ച ചെയ്തതായാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ ഇന്ത്യയുടെ തദ്ദേശീയ വാക്സിനായ കൊവാക്സിന് ഓസ്ട്രേലിയൻ സർക്കാർ അംഗീകാരം നൽകിയിരുന്നു. ഇനിമുതൽ കൊവാക്സിൻ സ്വീകരിച്ചവർക്ക് ഓസ്ട്രേലിയയിൽ ക്വാറന്റൈൻ ആവശ്യമില്ല.
.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















