അബൂദബി: യുഎഇയിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി സഞ്ജയ് സുധീറിനെ നിയമിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ സ്ഥാനപതി പവന് കപൂറിനെ റഷ്യയിലെ അംബാസഡറായി നിയമിക്കും.
ഇന്ത്യന്‍ ഫോറിന് സര്‍വീസ് 1993 ബാച്ചുകാരനായ സഞ്ജയ് സുധീര്‍ നിലവില്‍ മാലിദ്വീപിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറാണ്. വിദേശകാര്യ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഇദ്ദേഹം മുമ്ബ് സിഡ്നിയിലെ കോണ്‍സുല്‍ ജനറലായും ജനീവ വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനിലെ ഇന്ത്യയുടെ കൗണ്‍സിലറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഈജിപ്തിലെ ഇന്ത്യന്‍ എംബസി, സിറിയയിലെ ഇന്ത്യന്‍ എംബസി എന്നിവിടങ്ങളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
2002 മുതല്‍ 2004 വരെ വിദേശകാര്യ മന്ത്രാലയം പ്രോട്ടോക്കോള്‍ ഡെപ്യൂട്ടി ചീഫായിരുന്നു. വിദേശകാര്യ മന്ത്രിയുടെ ഓഫീസിന്റെ ജോയിന്റ് സെക്രട്ടറിയും തലവനുമായിരുന്നു. ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടിയ സുധീര്‍ ഓക്സ്ഫോര്‍ഡ് യൂനിവേഴ്സിറ്റിയില്‍ (യു കെ) ഡിപ്ലോമാറ്റിക് പ്രാക്ടീസില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സും ഡബ്ല്യു ടി ഒ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും കരസ്ഥമാക്കിയിട്ടുണ്ട്.
.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe