കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ ഒഡിഷ എഫ്.സിയെ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സ്.
ബ്ലാസ്റ്റേഴ്സിനുവേണ്ടി മലയാളി താരം പ്രശാന്ത്, ആല്വാലോ വാസ്ക്വസ് എന്നിവര്‍ ലക്ഷ്യം കണ്ടു. ഒഡിഷയ്ക്ക് വേണ്ടി ഹാവി ഹെര്‍ണാണ്ടസാണ് ആശ്വാസ ഗോള്‍ നേടിയത്. മൂന്ന് ഗോളുകളും ആദ്യ പകുതിയിലാണ് പിറന്നത്. രണ്ടാം പകുതിയിയിൽ ലീഡ് ഉയർത്താൻ ബ്ലാസ്റ്റേഴ്സും ഗോൾമടക്കാൻ ഒഡീഷയും കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഇരു ടീമുകൾക്കും സാധിച്ചില്ല.
.@prasanth2406 on target 🎯@AlvaroVazquez91 nets again ⚽
It’s a W against Odisha FC! 💪🏼#YennumYellow pic.twitter.com/y3JjeW4rCG
— K e r a l a B l a s t e r s F C (@KeralaBlasters) November 1, 2021
പ്രശാന്തിലൂടെ ബ്ലാസറ്റേഴ്സാണ് ആദം ലീഡെടുത്തത്. എന്നാല്‍ ഹെര്‍ണാണ്ടസിലൂടെ ഒഡിഷ സമനില ഗോള്‍ കണ്ടെത്തി. മത്സരം സമനിലയിലേക്ക് നീങ്ങുന്ന ഘട്ടത്തില്‍ വാസ്ക്വസ് മഞ്ഞപ്പടയുടെ രക്ഷകനായി. പോസ്റ്റിലിടിച്ച് തെറിച്ച പ്രശാന്തിന്റെ ഷോട്ട് കാലിലൊതുക്കിയ വാസ്ക്വസ് പന്ത് വലയിലെത്തിച്ച് ടീമിന് വിജയം സമ്മാനിച്ചു. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സ്കോര്‍ ചെയ്യാന്‍ വാസ്ക്വസിന് സാധിച്ചു.
കഴിഞ്ഞ കുറച്ചു സീസണുകളിലായി വളരെ മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് കാഴ്ച വെയ്ക്കുന്നത്. എന്നാല്‍ ഈ സീസണിലെ പ്രകടനത്തിലൂടെ തിരിച്ചു വരവിന്റെ പാതയിലാണ് ബ്ലാസ്റ്റേഴ്സ്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe