ചെങ്ങന്നൂർ; ചെങ്ങന്നൂർ നഗരസഭ ഭരണത്തിലെ അഴിമതികൾ വിജിലൻസ് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അഴിമതിയിൽ മുങ്ങിയ യുഡിഎഫ് ഭരണ സമിതി രാജിവെക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് എൽഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിനു മുൻപിൽ സത്യഗ്രഹ സമരം നടത്തി.
യഥാർത്ഥ വസ്തുതകൾ പൊതുജനങ്ങൾ തിരിച്ചറിഞ്ഞതോടെ മന്ത്രി സജി ചെറിയാനും അദ്ദേഹം നേതൃത്വം നൽകുന്നകരുണ പെയ്ൻ ആൻറ് പാലിയേറ്റീവ് കെയർ സൊസൈറ്റിക്കുമെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് ജാള്യത മറയ്ക്കാനാണ് യുഡിഎഫ് നേതൃത്വം ശ്രമിക്കുന്നത്.സംസ്ഥാനത്തിനാകെ മാതൃകയായി പ്രവർത്തിക്കുന്ന കരുണ സർക്കാരിൻ്റെ എല്ലാ നിബന്ധനകളും അനുസരിച്ചാണ് പ്രവർത്തിക്കുന്നത്.നഗരസഭാ ഭരണ സമിതിയുടെ നേതൃത്തിൽ നടക്കുന്ന ഗുരുതര അഴിമതികൾ മൂടിവെക്കാൻ ചെങ്ങന്നൂരിൻ്റെ വികസന നായകൻ സജി ചെറിയാനെ ആക്ഷേപിക്കുന്നത് അപഹാസ്യവും പ്രതിഷേധാർഹവുമാണെന്ന് എൽ.ഡി.എഫ് കൺവീനർ പറഞ്ഞു.
എൽഡിഎഫ് നിയോജക മണ്ഡലം കൺവീനർ എം എച്ച് റഷീദ് സമരം ഉദ്ഘാടനം ചെയ്തു.കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് എബ്രഹാം ഇഞ്ചക്ക ലോടിൽ അധ്യക്ഷനായി.
എം ശശികുമാർ, ഗിരീഷ് ഇലഞ്ഞിമേൽ, ജോസ് പുതുവന, വത്സമ്മ എബ്രഹാം, വി വി അജയൻ, കെ കരുണാകരൻ,യു സുഭാഷ്, കെ പി മുരുകേശ്,മോഹനൻ കൊട്ടാരത്തു പറമ്പിൽ നെബു ചിറമേൽ എന്നിവർ സംസാരിച്ചു.സിപിഐ എം ചെങ്ങന്നൂർ ഏരിയ കമ്മിറ്റി അംഗം എം കെ മനോജ് സ്വാഗതവും വി ജി അജീഷ് നന്ദിയും പറഞ്ഞു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe