പട്ന: പട്ന സ്ഫോടന പരമ്പരക്കേസിൽ നാല് പേർക്ക് വധശിക്ഷ വിധിച്ച് എൻ.ഐ.എ കോടതി. രണ്ട് പേർക്ക് ജീവപര്യന്തം തടവും രണ്ട് പേർക്ക് 10 വർഷം തടവും കോടതി വിധിച്ചു. ഒരു പ്രതിക്ക് ഏഴുവർഷം തടവുശിക്ഷയാണ് കോടതി വിധിച്ചത്.
2013ലാണ് കേസിനാസ്പദമായ സംഭവം.മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ (Gujarat Chief Minister) പട്നയിൽ നടത്തിയ റാലിക്കിടെയായിരുന്നു സ്ഫോടനം നടന്നത്. അന്ന് സ്ഫോടനത്തിലും ഭയന്നോടുന്നതിനിടെ നടന്ന തിക്കിലും തിരക്കിലും പെട്ട് ആറ് പേരാണ് മരിച്ചത്. കേസിൽ ആകെ 10 പ്രതികളാണ് ഉണ്ടായിരുന്നത്. ഇവരിൽ ഒൻപത് പേരെയും കോടതി ശിക്ഷിച്ചു. ഒരാൾക്ക് ഒരു വർഷം തടവ് ശിക്ഷയാണ് ലഭിച്ചത്.
ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാർഥിയായി നരേന്ദ്ര മോദിയെ പ്രഖ്യാപിച്ചശേഷം ഗാന്ധി മൈതാനിയിൽ നടന്ന ഹുങ്കാർ റാലിയിലാണ് സ്ഫോടനമുണ്ടായത്. പട്ന റയിൽവെ സ്റ്റേഷനിൽ രാവിലെ പത്തോടെയാണ് ആദ്യത്തെ സ്ഫോടനം നടന്നത്. അവശേഷിച്ചവ ഗാന്ധി മൈതാനത്തായിരുന്നു. മോദി പ്രസംഗിച്ച വേദിയിൽ നിന്നും 150 മീറ്റർ ദൂരെയാണ് രണ്ട് സ്ഫോടനങ്ങൾ നടന്നത്.എന്നാൽ ഈ സമയത്ത് മോദിയും ബിജെപി നേതാക്കളും സ്ഥലത്തുണ്ടായിരുന്നില്ല. സ്ഫോടനത്തിന് ശേഷം സ്ഥലത്ത് നടത്തിയ തെരച്ചിലിൽ നാല് ബോംബുകൾ കൂടി കണ്ടെത്തിയിരുന്നു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















