ലഖ്നോ:വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് മുന്‍മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ്. തെരഞ്ഞടുപ്പ് പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനായാണ് തീരുമാനം.തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ലോക് ദളുമായി (ആർ.എൽ.ഡി) സഖ്യത്തിലേർപ്പെടുമെന്നും സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ദിവസം ആർഎൽഡി പ്രസിഡന്റ് ജയന്ത് ചൗധരി പ്രിയങ്കഗാന്ധിയെ കണ്ടതിന് പിന്നാലെയാണ് അഖിലേഷിൻറെ പ്രതികരണം.
അതേസമയം പാർട്ടികൾക്കുള്ളിലെ അസ്വാരസ്യങ്ങൾക്കൊടുവിൽ അടുത്തിടെ ആറ് വിമത ബി.എസ്.പി എം.എൽ.എമാരും ഒരു ബി.ജെ.പി എം.എൽ.എയും സമാജ്‌വാദി പാർട്ടിയിൽ ചേർന്നിരുന്നു. ലഖ്നോവിൽ നടന്ന പരിപാടിക്കിടെയാണ് ഏഴുപേരും എസ്.പിയിൽ ചേർന്നത്. ബി.എസ്.പിയിലെ ആറ് വിമത എം.എൽ.എമാരെയും നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു. എസ്.പി അധ്യക്ഷന്‍റെ സാന്നിധ്യത്തിലായിരുന്നു ഏഴുപേരുടെയും പാർട്ടി പ്രവേശനം.
സീതാപൂർ സദറിലെ ബി.ജെ.പി എം.എൽ.എയായ രാകേഷ് റാത്തോർ, ബി.എസ്.പി എം.എൽ.എമാരായ അസ്ലം റായ്നി, മുജ്താബ സിദ്ദിഖി, അസ്ലം അലി ചൗധരി, ഹക്കീം ലാൽ ബിന്ദ്, സുഷ്മ പേട്ടൽ, ഹർഗോവിന്ദ് ഭാർഗവ എന്നിവരാണ് എസ്.പിയിലെത്തിയത്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















