കാലാവസ്ഥ മാറിയതോടെ മരുഭൂമിയിൽ ഉല്ലാസത്തിനെത്തുന്നവരുടെ എണ്ണം കൂടി

 

ദുബായ്:കാലാവസ്ഥ മാറിയതോടെ മരുഭൂമിയിൽ ഉല്ലാസത്തിനെത്തുന്നവരുടെ എണ്ണം കൂടി. കുടുംബത്തോടൊപ്പം അൽപസമയം ചെലവഴിക്കാനും ഫോർ വീലറുകളിലും ക്വാഡ് ബൈക്കുകളിലും സാഹസിക യാത്ര നടത്താനും ഇന്ത്യക്കാരടക്കം എത്തുന്നു.

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതും ഡെസേർട് സഫാരിക്ക് ആവേശം പകരുന്നു. ദുബായിലെത്തുന്ന വിനോദ സഞ്ചാരികളിൽ 60% പേരും ഡെസേർട് സഫാരി നടത്തുന്നതായാണ് ‘ദുബായ് ടൂറിസ’ത്തിന്റെ കണക്ക്. വരും ആഴ്ചകളിൽ ഇനിയും തിരക്കേറുമെന്നതിനാൽ അധികൃതർ വിപുല സുരക്ഷാ ക്രമീകരണമൊരുക്കി.

പരിചയക്കുറവും സാഹസിക യാത്രകളും പല അപകടങ്ങൾക്കും കാരണമാകാറുണ്ട്. ഷാർജ മദാം മരുഭൂമിയിൽ ക്വാഡ് ബൈക്ക് അപകടത്തിൽ ഗുരുതര പരുക്കേറ്റ സ്വദേശി യുവാവിനെ നാഷനൽ സെർച് ആൻഡ് റസ്ക്യു സെന്റർ (എൻഎസ്ആർഎസ് സി) സംഘം രക്ഷപ്പെടുത്തി. യാത്രക്കാർ അമിതാവേശം ഒഴിവാക്കണമെന്നും സുരക്ഷാനിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe