വിദ്യാഭ്യാസരംഗത്ത് കൂടുതൽ തിളങ്ങാനും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് മെച്ചപ്പെട്ട രീതിയിൽ പഠനം മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുന്നവയുമാണ് സ്കോളർഷിപ്പുകൾ. കേന്ദ്ര -സംസ്ഥാന സർക്കാറുകൾ നിരവധി സ്കോളർഷിപ്പുകൾ വിദ്യാർഥികൾക്കായി നൽകിവരുന്നു. ഇവെയക്കുറിച്ച് കൃത്യമായ അറിവ് ഇല്ലാത്തതിനാൽ അർഹരായ പല വിദ്യാർഥികൾക്കും ഈ നേട്ടം കരസ്ഥമാക്കാൻ സാധിക്കാറില്ല. ഓരോ ക്ലാസുകൾ മുന്നേറുേമ്പാഴും ലഭ്യമാകുന്ന 10 സ്കോളർഷിപ്പുകളെക്കുറിച്ച് അറിയാം.
1. പ്രീമെട്രിക് സ്കോളർഷിപ്
യോഗ്യത ഒന്നു മുതൽ പത്തുവരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന (സർക്കാർ/എയ്ഡഡ്/മറ്റു അംഗീകാരമുള്ള സ്കൂൾ) പിന്നാക്ക സമുദായങ്ങളിൽ (ഒ.ബി.സി) ഉൾപ്പെട്ട വിദ്യാർഥികൾക്ക് അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ കവിയരുത്.
ഹോസ്റ്റലിൽ താമസിക്കുന്നവർക്ക് പ്രതിവർഷം 6850 രൂപവരെ. അല്ലാത്തവർക്ക് 1850 രൂപ വരെ.
വെബ്സൈറ്റ് : www.bcdd.kerala.gov.in / www.scholarship.itschool.gov.in
2. പോസ്റ്റ് മെട്രിക് സ്കോളർഷിപ്
യോഗ്യത ഹയർസെക്കൻഡറി മുതൽ പി.എച്ച്.ഡി വരെയുള്ള ഒന്നാം വർഷ ന്യൂനപക്ഷ മതവിഭാഗ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം രണ്ടു ലക്ഷം രൂപയിൽ കവിയരുത്.
സ്കോളർഷിപ്
പ്ലസ് വൺ/പ്ലസ് ടു-വർഷത്തിൽ 7000
പ്ലസ് വൺ/പ്ലസ് ടു ടെക്നിക്കൽ ആൻഡ്
വൊക്കേഷനൽ- വർഷത്തിൽ 10000
ബിരുദ-ബിരുദാനന്തര കോഴ്സ് – വർഷത്തിൽ 3000
എം.ഫിൽ / പിഎച്ച്.ഡി – മാസത്തിൽ 1200
വെബ്സൈറ്റ് : http://www.minorityaffairs.gov.in/schemesperformance/scholarshipschemes
3. മെറിറ്റ് കം മീൻസ് സ്കോളർഷിപ്
യോഗ്യത ന്യൂനപക്ഷ വിഭാഗത്തിൽപെട്ട സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന തൊഴിലധിഷ്ഠിത കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ഹയർ സെക്കൻഡറി/ബിരുദ തലത്തിൽ 50 ശതമാനം മാർക്ക് വാങ്ങിയിരിക്കണം. അപേക്ഷകരുടെ വാർഷിക വരുമാനം 2.50 ലക്ഷത്തിൽ കവിയാൻ പാടില്ല.
സ്കോളർഷിപ്
വർഷം 25000 രൂപ മുതൽ 30000 രൂപ വരെ.
വെബ്സൈറ്റ് : https://scholarships.gov.in/
4. സി.എച്ച്. മുഹമ്മദ്കോയ സ്കോളർഷിപ്
യോഗ്യത കേരളത്തിലെ സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം/ബിരുദാനന്തര ബിരുദം/ തൊഴിലധിഷ്ഠിത കോഴ്സുകളിൽ പഠിക്കുന്ന മുസ്ലിം/ലത്തീൻ/ക്രിസ്ത്യൻ/പരിവർത്തിത ക്രിസ്ത്യൻ വിഭാഗത്തിലെ പെൺകുട്ടികൾക്ക് അപേക്ഷിക്കാം.
ബിരുദക്കാർക്ക് 5000 രൂപ വീതവും ബിരുദാനന്തര ബിരുദക്കാർക്ക് 6000 രൂപ വീതവും പ്രഫഷനങ്ങൾ വിദ്യാർഥിനികൾക്ക് 7000 രൂപ വീതവും ഹോസ്റ്റൽ സ്റ്റൈപ്പൻറ് ഇനത്തിൽ 13000 രൂപ വീതവും പ്രതിവർഷം ലഭിക്കും. സ്കോളർഷിപ് അല്ലെങ്കിൽ ഹോസ്റ്റൽ സ്റ്റൈപെൻഡ് എന്നിവയിൽ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാവുന്നതാണ്.
വെബ്സൈറ്റ് www.minoritywelfare.kerala.gov.in
5. സുവർണ ജൂബിലി മെറിറ്റ് സ്കോളർഷിപ്പ്
യോഗ്യത സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന കുടുംബത്തിൽനിന്ന് ഗവൺമെൻറ്/എയ്ഡഡ് കോളജുകളിലും സർവകലാശാലാ വകുപ്പുകളിലും ഒന്നാംവർഷ ബിരുദ കോഴ്സുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. അപേക്ഷകർ മുൻവർഷത്തെ പരീക്ഷയിൽ 50 ശതമാനം മാർക്ക് വാങ്ങിയിരിക്കണം. സ്കോളർഷിപ്: 10000 രൂപ.
വെബ്സൈറ്റ് : www.dcescholarshipkerala.gov.in എന്ന വെബ്സൈറ്റിൽ Suvarna Jubilee Merit Scholarship എന്ന ലിങ്ക് വഴി അപേക്ഷിക്കാം.
6. സെൻട്രൽ സെക്ടർ സ്കോളർഷിപ്
യോഗ്യത പ്ലസ് ടു /വൊക്കേഷനൽ കോഴ്സുകളിൽ മികച്ച വിജയം നേടിയ പ്രഫഷനൽ കോഴ്സ് ഉൾപ്പെടെയുള്ള ബിരുദ പഠനത്തിന് തയാറെടുക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം. രക്ഷിതാക്കളുടെ വാർഷിക വരുമാനം എട്ട് ലക്ഷത്തിൽ കവിയാൻ പാടില്ല. എല്ലാ വിഭാഗത്തിൽപെട്ട ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം.
സ്കോളർഷിപ്
ബിരുദത്തിന് ഓരോ വർഷവും 10000 രൂപയും ബിരുദാനന്തര ബിരുദത്തിന് 20000 രൂപയും സ്കോളർഷിപ്പായി ലഭിക്കും.
വെബ്സൈറ്റ് : http://www.scholarships.gov.in
7. സർവകലാശാല ബിരുദ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ്
യോഗ്യത സയൻസ്, ആർട്സ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തര കോഴ്സുകൾ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. അപേക്ഷകർ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരായിരിക്കണം. പ്ലസ് ടു / തത്തുല്യ പരീക്ഷയിൽ സയൻസ് വിഷയങ്ങൾക്ക് 50 ശതമാനവും മറ്റു വിഷയങ്ങൾക്ക് 45 ശതമാനവും മാർക്ക് വേണം.
സ്കോളർഷിപ്
ബിരുദം: ഒന്നാം വർഷം 12000, രണ്ടാം വർഷം 18000, മൂന്നാം വർഷം 24000
ബിരുദാനന്തര ബിരുദം: ഒന്നാം വർഷം 40000, രണ്ടാം വർഷം 60000വെബ്സൈറ്റ്
www.dcescholarships.kerala.gov.in
8. മൗലാനാ ആസാദ് നാഷനൽ സ്കോളർഷിപ്പ്
യോഗ്യത കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം അനുവദിക്കുന്ന സ്കോളർഷിപ്പാണിത്. മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധർ, പാഴ്സി വിഭാഗങ്ങളിലെ പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് അപേക്ഷിക്കാം. സ്കോളർഷിപ് ലഭ്യമാകുന്നത് 11, 12 ക്ലാസുകളിലെ വിദ്യാഭ്യാസത്തിനായിരിക്കും. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. അപേക്ഷകർ മുൻവർഷത്തെ വാർഷിക പരീക്ഷക്ക് 55 ശതമാനം മാർക്ക് നേടിയിരിക്കണം.
സ്കോളർഷിപ്
12000 രൂപ. രണ്ട് ഗഡുക്കളായാണ് തുക അനുവദിക്കുക.
വെബ്സൈറ്റ് : www.maef.nic.in
9. സ്നേഹപൂർവം സ്കോളർഷിപ്
മാതാവോ പിതാവോ അല്ലെങ്കിൽ രണ്ടു പേരുമോ മരണപ്പെട്ട വിദ്യാർഥികൾക്ക് സാമൂഹിക സുരക്ഷ മിഷൻ നൽകിവരുന്ന സ്കോളർഷിപ്പാണിത്. അർഹതപ്പെട്ട വിദ്യാർഥി പഠിക്കുന്ന സ്ഥാപനത്തിലെ മേധാവി മുഖേന അപേക്ഷ സമർപ്പിക്കാം. വരുമാന പരിധി 22375 ൽ കവിയാൻ പാടില്ല.
സ്കോളർഷിപ്
ഒന്നുമുതൽ അഞ്ചു വരെ ക്ലാസ് – 300 രൂപ
ആറ് മുതൽ പത്ത് വരെ ക്ലാസ് – 500 രൂപ
പ്ലസ് വൺ- പ്ലസ് ടു = 750 രൂപ
ഡിഗ്രി / പ്രഫഷനൽ – 1000 രൂപയും പ്രതിമാസം അനുവദിക്കും
വിദ്യാർഥിയുടെയും രക്ഷാകർത്താവിെൻറയും പേരിൽ കോർ ബാങ്കിങ് സൗകര്യമുള്ള ബാങ്കിൽ ജോയിൻറ് അക്കൗണ്ട് ഉണ്ടായിരിക്കണം.
വെബ്സൈറ്റ് : www.socialsecuritymission.gov.in/www.ikm.in/kssm
10. ഡിസ്ട്രിക്ട് മെറിറ്റ് സ്കോളർഷിപ്
യോഗ്യത എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഹയർ സെക്കൻഡറി /വി.എച്ച്.എസ്.ഇ/ ഐ.ടി.ഐ /പോളിടെക്നിക്കിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
സ്കോളർഷിപ്
പ്രതിവർഷം 1250 രൂപ
വെബ്സൈറ്റ് : www.dcescholarship.kerala.gov.in
============================================================================ വാര്ത്തകള് യഥാസമയം അറിയാന്… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe