മാഡ്രിഡ്: ലാ ലീഗ ഫുട്ബോളിൽ ജയത്തോടെ അത്ലറ്റിക്കോ മാഡ്രിഡ് മുന്നോട്ട് കുതിക്കുന്നു. റയൽ ബെറ്റിസിനെതിരെ 3-0ത്തിന്റെ ജയമാണ് അത്ലറ്റിക്കോ കുറിച്ചത്. അതേസമയം ബാഴ്സലോണ സമനിലയിൽ കുരുങ്ങി. അലാവെസ് ആണ് 1-1ന് മുൻ ചാമ്പ്യന്മാരെ തളച്ചത്. മത്സരത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട സെർജിയോ അഗ്യൂറോ ആശുപത്രിയിലാണ്. മറ്റൊരു മത്സരത്തിൽ കാഡിസ് മല്ലോർക്കയെ 1-1ന് സമനിലയിൽ പിടിച്ചു. ഇതേ സ്കോറിന് റയൽ സൊസിഡാഡും അത്ലറ്റിക് ക്ലബ്ബും സമനിലയിൽ പിരിഞ്ഞു. ലീഗിൽ 12 കളികളിൽനിന്നും 25 പോയന്റുമായി സൊസിഡാഡ് ആണ് ഒന്നാം സ്ഥാനത്ത്. റയൽ മാഡ്രിഡ് 24 പോയന്റുമായി രണ്ടാം സ്ഥാനത്താണ്.
ഇറ്റാലിയൻ സീരി എയിൽ ഇന്റർ മിലാനും, മിലാനും, നാപ്പോളിയും ജയം നേടി. ഇന്റർ ഉഡിനെസിനെ 2-0ത്തിനാണ് തോൽപ്പിച്ചത്. റോമയെ 2-1ന് മിലാൻ മറികടന്നു. നാപ്പോളി 1-0ത്തിന് സലെർനിറ്റാനയേയും തോൽപ്പിച്ചു. മറ്റു മത്സരഫലങ്ങൾ, ടൊറിനോ 3-0 സാംപ്ഡോറിയ, ഫിയോറന്റീന 3-0 സ്പീസിയ, ജെനോവ 0-0 വെനെസിയ, എംപോളി 2-1 സസ്സോളോ. 11 കളികളിൽ നിന്നും 31 പോയന്റുള്ള നാപ്പോളി ലീഗിൽ ഒന്നാം സ്ഥാനത്തുണ്ട്. ഇത്രതന്നെ പോയന്റുമായി മിലാൻ രണ്ടാം സ്ഥാനത്താണ്.
ബുണ്ടസ് ലീഗയിൽ നടന്ന മത്സരത്തിൽ ഔസ്ബർഗ് സ്റ്റുട്ട്ഗർട്ടിനെ 4-1 എന്ന സ്കോറിന് പരാജയപ്പെടുത്തി. ഗ്ലാഡ്ബെഷ് 2-1ന് ബോക്കമിനേയും വീഴ്ത്തി. ലീഗിൽ ബയേൺ മ്യൂണിക് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 10 കളികളിൽ നിന്നും 25 പോയന്റാണ് ബയേണിനുള്ളത്. 24 പോയന്റുമായി ഡോട്ട്മുണ്ട് രണ്ടാം സ്ഥാനത്താണ്.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe