ദുബായ്: ടി20 ലോകകപ്പിൽ(T20 World Cup 2021) സെമിഫൈനൽ ഉറപ്പിക്കാൻ ഇംഗ്ലണ്ട്(England Cricket Team) ഇന്നിറങ്ങുന്നു. ഷാർജയിൽ വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന കളിയിൽ ശ്രീലങ്കയാണ്(Sri Lanka Cricket Team) എതിരാളികൾ. ആദ്യ മൂന്ന് കളിയും ജയിച്ചാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ഒരു ജയവും രണ്ട് തോൽവിയുമടക്കം രണ്ട് പോയിൻറുള്ള ശ്രീലങ്ക ഗ്രൂപ്പിൽ നാലാം സ്ഥാനത്താണ്.
ശ്രീലങ്കയ്ക്കെതിരെ കളിച്ച പന്ത്രണ്ട് ടി20യിൽ എട്ടിലും ഇംഗ്ലണ്ടിനായിരുന്നു ജയം. ലോകകപ്പിൽ നാല് തവണ ഏറ്റുമുട്ടിയപ്പോൾ മൂന്നിലും ഇംഗ്ലണ്ട് ജയിച്ചു.
ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യ ന്യൂസിലൻഡിനോട് എട്ട് വിക്കറ്റിൻറെ തോൽവി വഴങ്ങി. ഇന്ത്യയുടെ 110 റൺസ് 33 പന്ത് ശേഷിക്കെ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കിവീസ് മറികടന്നു. ഇതോടെ ഇന്ത്യയുടെ സെമിഫൈനൽ സാധ്യത മങ്ങി. ഡാരിൽ മിച്ചൽ- കെയ്ൻ വില്യംസൺ സഖ്യം മത്സരം തട്ടിയെടുക്കുകയായിരുന്നു. മിച്ചൽ 49 റൺസിലും ഗുപ്റ്റിൽ 20ലും പുറത്തായി. ബുമ്രക്കാണ് ഇരു വിക്കറ്റുകളും. എന്നാൽ വില്യംസണും(33*), ദേവോൺ കോൺവേയും(2*) ടീമിനെ ജയിപ്പിച്ചു.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe