പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഞ്ച് ദിവസത്തെ ഇറ്റലി, യുകെ സന്ദർശനത്തിനിടെ പകർത്തിയ രണ്ട് മോർഫ് ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തെറ്റായി പ്രചരിക്കുന്നു. തെറ്റായ അവകാശ വാദത്തോടെയാണ് ഇവ പ്രചരിക്കുന്നത്. മോദിയെ എയർപോർട്ടിൽ നിന്ന് കൊണ്ടുപോകാൻ ഇറ്റാലിയൻ സർക്കാർ കാർ നൽകിയില്ല എന്ന തെറ്റായ അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പ്രചരിക്കുന്നത്.
‘ടാക്സി’ എന്നെഴുതിയ ബോർഡുകൾ സ്ഥാപിച്ച വാഹനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി സഞ്ചരിക്കുന്നതായാണ് ചിത്രങ്ങളിലുള്ളത്. ഇത് ഇറ്റലി മോദിയെ സ്വീകരിക്കാൻ വാഹനം നൽകിയില്ലെന്ന് അവകാശപ്പെടുന്നത്.
ചിത്രങ്ങൾ വൈറലായതോടെ ഞങ്ങൾ നടത്തിയ ഫാക്ട് ചെക്കിങ്ങിൽ ചിത്രങ്ങൾ എഡിറ്റ് ചെയ്തതാണെന്ന് മനസിലായി. ചിത്രത്തിൽ ‘ടാക്സി’ എന്നെഴുതിയ ബോർഡുകൾ പ്രത്യേകം ചേർത്തിട്ടുണ്ടെന്നും കണ്ടെത്തി.
ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച രാവിലെയാണ് റോമിലെത്തിയത്. ഒക്ടോബർ 29 മുതൽ 31 വരെ അദ്ദേഹം റോമും വത്തിക്കാൻ സിറ്റിയും സന്ദർശിച്ചു. പിന്നീട് അദ്ദേഹം യു.കെയിൽ സന്ദർശിക്കുകയും ചെയ്യും. ഈ സമയത്താണ് ഇത്തരം വ്യാജ ചിത്രവും പ്രചരിക്കുന്നത്.
ഫേസ്ബുക്ക്, ട്വിറ്റർ എന്നിവിടങ്ങളിൽ പ്രചരിപ്പിക്കപ്പെട്ട ചിത്രങ്ങൾ വാട്സാപ്പിലൂടെയും മറ്റും പ്രചരിക്കപ്പെട്ട. ഇന്ത്യയെ ഇറ്റലി അപമാനിച്ചു എന്ന തരത്തിൽ വരെ ഇത് പ്രചരിപ്പിക്കപ്പെട്ടു.
Italian Govt Not even Sent a car to Pick-up from Airport…. pic.twitter.com/sla8MW6h1Y
— AMSDiraviaraj (@ADiravia) October 30, 2021
കറുത്ത ഫോക്‌സ്‌വാഗൺ കാറിന്റെ മുന്നിൽ മോദി നിൽക്കുന്ന മറ്റൊരു ഫോട്ടോയും പ്രചരിക്കുന്നുണ്ട്. വാഹനത്തിന്റെ നമ്പർ പ്ലേറ്റിന് താഴെയുള്ള ഒരു നീല ബോർഡിൽ ‘la Prima App in Italia per i taxi’ എന്ന് എഴുതിയിരിക്കുന്നു. ബോർഡിന് മുകളിൽ ടാക്സി ലോഗോ ഉണ്ട്.
സത്യം അറിയാനായി റിവേഴ്സ് ഇമേജ് സെർച്ച് നടത്തിയപ്പോൾ, നിരവധി വാർത്താ റിപ്പോർട്ടുകളിൽ ടാക്സി ബോർഡുകൾ ഉപയോഗിക്കാത്ത യഥാർത്ഥ ചിത്രങ്ങൾ കണ്ടെത്താനായി.
Prime Minister Narendra Modi arrives at the Vatican City to meet Pope Francis pic.twitter.com/rWCNxl7mVI
— ANI (@ANI) October 30, 2021
ഏഷ്യൻ ന്യൂസ് ഇന്റർനാഷണൽ (ANI) 2021 ഒക്ടോബർ 30 ന് രണ്ട് ചിത്രങ്ങളും ട്വീറ്റ് ചെയ്തിരുന്നു. ഈ ചിത്രങ്ങൾ പ്രധാനമന്ത്രി ഫ്രാൻസിസ് മാർപാപ്പയെ വത്തിക്കാൻ നഗരത്തിൽ സന്ദർശിക്കാൻ എത്തിയപ്പോൾ ഉള്ളെതെന്ന് കാണിച്ചാണ് എഎൻഐ ട്വീറ്റ് ചെയ്തത്.
Prime Minister Narendra Modi departs from the Vatican after his meeting with Pope Francis pic.twitter.com/KXdOyKvPSA
— ANI (@ANI) October 30, 2021
ചുരുക്കത്തിൽ, ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഇറ്റലി വാഹനം നൽകിയില്ല എന്ന പേരിൽ പ്രചരിക്കുന്ന ചിത്രങ്ങൾ വ്യാജമാണ്. ഇതിനായി എഡിറ്റ് ചെയ്ത ചിത്രങ്ങളാണ് നൽകിയിട്ടുള്ളത്