ജിദ്ദ: 2021 നവംബർ 27 മുതൽ മദീനയിലേക്ക് വിമാന സർവീസ് ആരംഭിക്കുമെന്ന് ഇത്തിഹാദ് എയർവേയ്സ് അറിയിച്ചു. ആധുനിക സംവിധാനത്തോടെയുള്ള ടൂ-ക്ലാസ് എയർബസ് എ 321 ഉപയോഗിച്ച് അബുദാബിയിൽ നിന്ന് ആഴ്ചയിൽ മൂന്ന് തവണ മദീന സർവീസ് നടത്തുമെന്ന് ഇത്തിഹാദ് അറിയിച്ചു.
‘ലോകമെമ്പാടുമുള്ള മുസ്ലീംങ്ങൾക്ക് ചരിത്രപരവും മതപരവുമായ പ്രാധാന്യമുള്ള നഗരമായ മദീനയുമായി അബുദാബിയെ വീണ്ടും ബന്ധിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ഇത്തിഹാദ് എയർവേസ് യു.എ.ഇ. സെയിൽസ് വൈസ് പ്രസിഡന്റ് ഫാത്തിമ അൽ മെഹൈരി പറഞ്ഞു. മതപരമായ യാത്രയ്ക്കുള്ള വർദ്ധിച്ചുവരുന്ന ആവശ്യത്തെ ഞങ്ങളുടെ വിമാനങ്ങൾ പിന്തുണയ്ക്കുകയും യുഎഇയും സൗദി അറേബ്യയും തമ്മിലുള്ള നിലവിലുള്ള വ്യോമബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു.
യുഎഇയിലെയും സൗദി അറേബ്യയിലെയും മതപരവും വിനോദവും ബിസിനസ്സുമായുള്ള യാത്രക്കാർക്ക് സൗകര്യപ്രദമായ വിമാന സേവനം നൽകുന്നതിനും, അബുദാബി വഴി മദീനയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്കും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെയും ഏഷ്യയിലെയും പ്രധാന നഗരങ്ങളിലേക്ക് തടസ്സങ്ങളില്ലാതെ ബന്ധിപ്പിക്കുന്നതിനും അബുദാബിയിൽ നിന്ന് മദീനയിലേക്ക് നേരിട്ട് സേവനം ആരംഭിക്കുന്നത് സഹായകമാകുമെന്ന് ഇത്തിഹാദ് പറഞ്ഞു.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe