നിർണായക മത്സരത്തിൽ ഇന്ത്യക്കെതിരെ ന്യൂസിലാൻഡിന് 111 റണ്‍സ് വിജയലക്ഷ്യം. 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 110 റൺസ് നേടിയത്. അച്ചടക്കത്തോടെ പന്തെറിഞ്ഞ കിവീസ് ബൗളര്‍മാര്‍ ഇന്ത്യന്‍ ബാറ്റര്‍മാരെ വരിഞ്ഞുകെട്ടി.
19 പന്തില്‍ നിന്ന് ഒരു സിക്സും രണ്ടു ഫോറുമടക്കം 26 റണ്‍സോടെ പുറത്താകാതെ നിന്ന രവീന്ദ്ര ജഡേജയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്കോറര്‍.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടേത് മോശം തുടക്കമായിരുന്നു. രോഹിത് ശർമ്മക്ക് പകരക്കാരനായി എത്തിയ ഇഷൻ കിശൻ നിരാശപ്പെടുത്തി. 4 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. വൺ ഡൗണായെത്തിയ രോഹിത് ശർമ്മക്ക് ആദ്യ പന്തിൽ തന്നെ ലൈഫ് കിട്ടിയെങ്കിലും ആയുസുണ്ടായിരുന്നില്ല. 14 റൺസെടുത്ത രോഹിതിനെ ഇഷ് സോദി മടക്കുകയായിരുന്നു. വിരാട് കോലി(9) ഹാർദിക് പാണ്ഡ്യ(23) ലോകേഷ് രാഹുൽ(18) എന്നിവർക്കൊന്നും കാര്യമായി തിളങ്ങാനായില്ല. അവസാനത്തിലെ ജഡേജയുടെ ഇന്നിങ്സാണ് സ്കോർ 100 കടത്തിയത്.
പാകിസ്താനെതിരായ മത്സരത്തിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. ഇഷാൻ കിഷൻ, ശർദുൽ താക്കൂർ എന്നിവർ ടീമിൽ ഇടം നേടിയപ്പോൾ സൂര്യകുമാർ യാദവും ബൗളർ ഭുവനേശ്വർ കുമാറും പുറത്തായി. അതേസമയം ന്യൂസിലാൻഡും കഴിഞ്ഞ മത്സരത്തിൽ നിന്നും ഒരു മാറ്റം വരുത്തി. ടിം സെയ്ഫേർട്ടിന് പകരക്കാരനായി ആദം മിൽനെ ടീമിൽ ഇടം നേടി. ജീവന്മരണ പോരാട്ടമാണ് ഇന്ത്യക്കും ന്യൂസിലൻഡിനും. ഒരു മത്സരമേ തോറ്റുള്ളൂവെങ്കിലും ഈ ലോകകപ്പിൽ ഇനിയും പ്രതീക്ഷകൾ നിലനിർത്തണമെങ്കിൽ ജയം കൂടിയേ മതിയാകൂ ഇരുടീമിനും.
നാല് ഓവറില്‍ 20 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ടെന്‍ഡ് ബോള്‍ട്ടാണ് കിവീസ് ബൗളര്‍മാരില്‍ തിളങ്ങിയത്. നാല് ഓവറില്‍ വെറും 17 റണ്‍സിന് രണ്ടു വിക്കറ്റ് വീഴ്ത്തിയ ഇഷ് സോധിയും മികച്ച പ്രകടനം പുറത്തെടുത്തു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe