മാഡ്രിഡ്: ബാഴ്സലോണ(Barcelona) താരം സെര്‍ജിയോ അഗ്യുറോവിനെ(Sergio Aguero) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്പാനിഷ് ലീഗില്‍ ആല്‍വെസിനെതിരായ മത്സരത്തിനിടെ ശ്വാസമെടുക്കാന്‍ പ്രയാസം നേരിട്ടതിനെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ശനിയാഴ്ചത്തെ ആല്‍വെസിനെതിരായ കളിക്കിടയില്‍ 41ാം മിനിറ്റിലാണ് അഗ്യുറോ മൈതാനം വിട്ടത്. നെഞ്ചില്‍ കൈവെച്ചായിരുന്നു അഗ്യുറോ മടങ്ങിയത്. ഏതാനും മിനിറ്റ് ഗ്രൗണ്ടില്‍ വെച്ച് തന്നെ അഗ്യുറോവിന് ചികിത്സ നല്കി. ഹൃദയ സംബന്ധമായ പരിശോധനകള്‍ക്കായാണ് അഗ്യുറോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആല്‍വെസിനെതിരായ മത്സരത്തിന് മുന്‍പ് പരിക്കിനെ തുടര്‍ന്ന് പിക്വെയും കളിച്ചിരുന്നില്ല. സെര്‍ജി റോബര്‍ട്ടോ, പെഡ്രി, അന്‍സു ഫാതി, ഡെംബെലെ, മാര്‍ടിന്‍ ബ്രെയ്ത്വെയ്റ്റ് എന്നീ താരങ്ങള്‍ക്കും ശനിയാഴ്ച ബാഴ്സയ്ക്ക് വേണ്ടി ഇറങ്ങാന്‍ കഴിഞ്ഞില്ല.
കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ ഫ്രീ ട്രാന്‍സ്ഫര്‍ ആയാണ് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് അഗ്യുറോ ബാഴ്സയിലേക്ക് എത്തിയത്. എന്നാല്‍ പരിക്കിനെ തുടര്‍ന്ന് ഒക്ടോബറില്‍ മാത്രമാണ് അഗ്യുറോയ്ക്ക് ബാഴ്സയ്ക്കായി അരങ്ങേറ്റ മത്സരം കളിക്കാനായത്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe